Thekkinkad Joseph
പത്രപ്രവര്‍ത്തനത്തിലും സാഹിത്യത്തിലും തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തിയാണ് തേക്കിന്‍കാട് ജോസഫ്. കോട്ടയത്ത് ദീപിക പത്രാധിപസമിതിയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയാണ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ അദ്ദേഹം വ്യക്തിമുദ്രചാര്ത്തിയത്.
1958 ഡിസംബറില്‍ ക്രിസ്മസ് ദീപികയില്‍ നക്ഷത്രവിളക്ക് എന്ന കൊച്ചുകഥ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് സാഹിത്യരംഗത്ത് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് എത്രഎത്ര സന്ധ്യകള്‍ എന്ന നോവലും പ്രസിദ്ധീകരിച്ചു. പാലാ കോര്‍പ്പറേറ്റ് മാനേജ്മെന്റ് സ്കൂളില്‍ അധ്യാപകനായിരിക്കെയാണ് ജോസഫ് ദീപിക പത്രാധിപ സമിതിയില്‍ ചേരുന്നത്. ആ വര്‍ഷം ഏഴോളം പ്രസിദ്ധീകരണങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു.
എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് സഹായമാവുംവിധം ദീപിക പ്രസിദ്ധീകരിച്ച യൂണിറ്റ് ടെസ്റ്റ് പരീക്ഷാ മാതൃക ജോസഫിന്റെ കണ്ടെത്തലായിരുന്നു. കേരളത്തിലെ മിക്ക പത്രങ്ങളും ഈ മാതൃക അനുകരിച്ചു. ദീപിക ആഴ്ചപ്പതിപ്പ്, കുട്ടികളുടെ ദീപിക ചില്‍ഡ്രന്‍സ് ഡൈജസ്റ്റ്, ഓണം വിശേഷാല്‍ പതിപ്പ് തുടങ്ങി മിക്ക ദീപിക പ്രസിദ്ധീകരണങ്ങളുടേയും ചുമതലക്കാരനായിരുന്നു ജോസഫ്.
ജോസഫിന്റെ പതിേെനട്ടാളം പുസ്തകങ്ങള്‍ വെളിച്ചം കണ്ടിട്ടുണ്ട്. പിറവിക്കോലങ്ങള് എത്രഎത്ര സന്ധ്യകള്‍ , ആത്മാവില്‍ ഒളിച്ചവര്‍, ഇഴയുന്ന ദു:ഖങ്ങള്‍, സ്നേഹിച്ചുതീരാത്ത സ്ത്രീ, ഹൃദയം ഒരു കാതം അകലെ, ചതിനിലങ്ങള് എന്നീ നോവലുകളും ഗ്രീഷ്മത്തിന്റെ വേരുകള്‍, എനിക്ക് എന്റെ താവളം, അജ്ഞാതരുടെ പാപഭാരം, പേരില്ലാ പക്ഷികള്‍ എന്നീ കഥാ സമാഹാരങ്ങളും പുറത്തിറങ്ങി. സൂപ്പര്‍ ബോയ് രാമു എന്ന ബാല നോവല്‍ ആറുഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1988-ല്‍ ദൂരദര്‍ശനുവേണ്ടി ക്രിസ്മസ് പപ്പ എന്ന ടെലിഫിലിം ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ സ്കെച്ചുകള്‍, അമേരിക്കന്‍ സ്കെച്ചുകള്‍ എന്നീ ടിവി സീരിയലുകള്‍ പത്രപ്രവര്ത്തകന് എന്ന നിലയ്ക്കുള്ള യാത്രാനുഭവങ്ങളാണ്.
കെ.സി.ബി.സി അവാര്‍ഡ്, ജാഫി പുന്നൂസ് ഫൗണ്ടേഷന്റെ ബാലസാഹിത്യത്തിനുളള എന്‍.സി.ബി അവാര്‍ഡ്, മികച്ച പത്രപ്രവര്‍ത്തകനുള്ള റൈറ്റേഴ്സ് ഫോറം അവാര്‍ഡ്, ബാങ്ക് ഓഫ് ഇന്ത്യ അവാര്‍ഡ്, അക്ഷര സൂര്യ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന് പ്രസിഡന്റും കോട്ടയം പ്രസ് ക്ലബ് സ്കൂള്‍ ഓഫ് ജേര്‍ണലിസം ഡയറക്ടറുമാണ് . കേരള സാഹിത്യ അക്കാദമി , പ്രസ് അഡൈ്വസറി കൗസില്‍ എന്നിവയില്‍ അംഗമാണ്. നിരവധി വിദേശ രാജ്യങ്ങളില്‍ പഠനപര്യടനം നടത്തിയിട്ടുണ്ട്.
കോട്ടയം കുറവിലങ്ങാട് പകലോമറ്റം ആലപ്പാട്ട് കോട്ടയില്‍ തേക്കിന് കാട്ടില്‍ ദേവസ്യ സെബാസ്റ്റ്യന്റേയും അന്നമ്മയുടേയും മകനാണ്. ഭാര്യ ഏലമ്മ (അദ്ധ്യാപിക) മകള്‍ : പ്രിയ.
വിലാസം : പ്രിയാഭവന്‍, കുറവിലങ്ങാട്, കോട്ടയം