You are here:

Venugopal G

പ്രമുഖ പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തക സംഘടനയുടെ സമുന്നത നേതാവുമായിരുന്നു ജി.വേണുഗോപാല്‍.  1974 മുതല്‍ 1978 വരെയും 91-92ലുമായി ആറുവര്‍ഷം അദ്ദേഹം കേരള  പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യൂ.ജെ) സംസ്ഥാന പ്രസിഡന്റായിരുന്നു.
കേരളകൗമുദിയില്‍ സീനിയര്‍ സബ് എഡിറ്റര്‍, കൗമുദിയുടെ തിരുവനന്തപുരം ബ്യൂറോചീഫ്, മാതൃഭൂമിയില്‍ ചീഫ് സബ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വേണുഗോപാല്‍ കൗമുദി വാരിക, സതേ സ്റ്റാര്‍, സഖാവ്, മുന്നണി, പ്രവാഹം എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലും  ഇംഗ്‌ളീഷിലും  സിനിമ, സ്‌പോര്‍ട്്‌സ് നിരൂപണങ്ങള്‍ എഴുതിയിരുന്നു.  ജി.വി.എന്നാണ് തൂലികാനാമം.
1928-ല്‍ പി.കെ.ഗോവിന്ദപിള്ളയുടേയും ഡി.ചെല്ലമ്മയുടേയും മകനായി തിരുവനന്തപുരത്താണ് ജനിച്ചത്.  കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു.
1957ലാണ് പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്.   1992-ല്‍ മാതൃഭൂമിയില്‍ നിന്ന് വിരമിച്ചു.  1986-ല്‍ കേസരി മെമ്മോറിയല്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.
ഡോ.ബി.ഇന്ദിരാഭായി അമ്മയാണ് ഭാര്യ.  അസി. ഓഡിറ്റ് ഓഫീസറായ വി.ഐ.ജയകൃഷ്ണനും സിഡ്‌കോയില്‍ ഡെപ്യൂ'ി ജനറല്‍ മാനേജരായ വി.ഐ.ഗോപികൃഷ്ണനുമാണ് മക്കള്‍.  പത്രപ്രവര്‍ത്തകനായ ജി.യദുകുമാര്‍ സഹോദരനാണ്.
2004  മെയ് 16-ന് അന്തരിച്ചു.

 

Photo: