You are here:

Viswanathan T N.

മുതിര്‍ന്ന പത്രപ്രവര്‍ത്തകരിലൊരാളാണ് പി.ടി.ഐ സ്വാമി എന്ന് വിളിക്കുന്ന ടി.എന്‍.വിശ്വനാഥന്‍.  1932 മെയ് 23-ന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ജനനം.  അച്ഛന്‍ വി. നീലകണ്ഠ അയ്യര്‍.  അമ്മ വള്ളിയമ്മാള്‍.  
തൃപ്പൂണിത്തുറ ഗവ: ബോയ്‌സ് ഹൈസ്‌കൂളിലെ പഠനശേഷം മുംബൈയിലെത്തി പത്രപ്രവര്‍ത്തകനായി പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു.  വാര്‍ത്തകള്‍ക്ക് വേണ്ടി അന്ന് മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് പി.ടി.ഐ യെയാണ്.  1952-ലായിരുന്നു വിശ്വനാഥന്റെ പി.ടി.ഐ പ്രവേശം.
മുംബൈ കൂടാതെ പി.ടി.ഐ-യുടെ ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് കേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്നു.  കൊല്ലത്തിനടുത്ത് പെരുമണ്ണിലെ തീവണ്ടി ദുരന്തം ആദ്യമായി ഫ്‌ളാഷായി മിന്നിയത് വിശ്വനാഥന്റെ തൂലിക തുമ്പില്‍ നിന്നാണ്.  ന്യൂസ് ബ്യൂറോ ചീഫായി 1993-ലാണ് സ്വാമി വിരമിക്കുന്നത്.  ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദു, ധനം പബ്‌ളിക്കേഷന്‍ എന്നിവയില്‍ സ്ഥിരം എഴുത്തുകാരനായിരുന്നു.  എക്കണോമിക് ടൈംസിലും ഇന്ത്യന്‍ കമ്മ്യൂണിക്കേറ്ററിലും ലേഖകനായി ജോലി ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ തൃപ്പൂണിത്തുറ - വൈക്കം റോഡില്‍ ഐശ്വര്യ കിരണില്‍ വിശ്രമജീവിതം നയിക്കുന്നു.
ഭാര്യ: ലളിത.

 

 

Previous:
Next: