You are here:

Balachandran.P.P.

40 വര്‍ഷത്തിലേറെ സേവനപരിചയമുള്ള മാധ്യമപ്രവര്‍ത്തകനാണ് പി.പി. ബാലചന്ദ്രന്‍. അച്ചടി, വാര്‍ത്താഏജന്‍സി, റേഡിയോ, ടെലിവിഷന്‍, വെബ് തടങ്ങി ഏതാണ്ട് എല്ലാ മാധ്യമരൂപങ്ങളിലും പ്രവര്‍ത്തിച്ച അപുര്‍വം പത്രപ്രവര്‍ത്തകരിലൊരാളാണ് അദ്ദേഹം. വാഷിങ്ടണ്‍ പോസ്റ്റ്, റോയിറ്റേഴ്‌സ്, അല്‍ജസീറ, ഗള്‍ഫ് ന്യൂസ്, ഏഷ്യാവീക്ക്, ഇന്ത്യയില്‍ ഇന്ത്യാടുഡെ, ദി ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഒബ്‌സര്‍വര്‍ ഓഫ് ബിസിനസ് ആന്റ് പൊളിറ്റിക്‌സ്, ന്യൂസ് എക്‌സ് ടെലിവിഷന്‍ ചാനല്‍, എ.ഐ.ആര്‍., ദൂര്‍ദര്‍ശന്‍ എന്നിങ്ങനെ ഒട്ടേറെ പ്രാമാണിക മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചുവെന്ന് ബഹുമതിയുമുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും കോളമിസ്റ്റാണ്. കലാകൗമുദി, സമകാലീന മലയാളം, മംഗളം എന്നിവയാണ് അദ്ദേഹത്തിന്റെ കോളം പ്രസിദ്ധപ്പെടുത്തിയിരുന്ന മലയാളം ആനുകാലികങ്ങള്‍. ഭാര്യയും മകനുമുണ്ട്. 

കണ്ണൂര്‍ ജില്ലയില്‍ പാനൂരിനടുത്ത് കണ്ണംവള്ളി സ്വദേശിയാണ്.