You are here:

Bhaskaran K. N

മധ്യതിരുവിതാംകൂറിലെ ഏവൂരില്‍ കളരിക്കല്‍ നീലകണ്ഠന്റെ മകന്‍ ഭാസ്‌ക്കരന്‍ ചെറുപ്പത്തിലെ കോഴിക്കോട് സ്ഥിരതാമസമാക്കിയിരുന്നു.  സാഹിത്യവും രാഷ്ട്രീയവും ജീവിതവ്രതമാക്കിയ ഭാസ്‌ക്കരന്‍ ആദ്യമാദ്യംമാസികകളാണ് പുറത്തിറക്കിയത്.  വിദ്വാന്‍, നവലോകം, ചിത്രഭാനു എന്നീ മാസികകള്‍ ബാലാരിഷ്ടതയെ അതിജീവിക്കാതായപ്പെള്‍ ശ്രദ്ധ ഗ്രന്ഥരചനയിലേക്ക് തിരിഞ്ഞു.  വിലാപം, രക്തരേഖ, ഹൃദയാര്‍പ്പണം, സ്‌നേഹസീമ എന്നീ പുസ്തകങ്ങളും പുറത്തിറക്കി.  എസ്.എന്‍.ഡി.പി.യോഗത്തിന്റെ ശക്തനായ വക്താവുമായി.  
1960-ല്‍ നാല്‍പത് വയസ്സ് തികഞ്ഞപ്പോഴാണ് ദിനവാര്‍ത്ത സായാഹ്നപത്രം പ്രസിദ്ധീകരിച്ച് പത്രാധിപരായത്.  ഏതാനും വര്‍ഷങ്ങളേ നിലനിന്നുവെങ്കിലും ഭാസ്‌ക്കരന്റെ ദിനവാര്‍ത്ത പലര്‍ക്കും കളരിയായി.  സാഹിത്യകലാരംഗങ്ങളിലും ദിനവാര്‍ത്തക്ക് ഭാസ്‌ക്കരന്‍ സ്ഥാനം നല്‍കിയിരുന്നു.  
Previous:
Next: