You are here:

Balakrishnan T

മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച ടി.ബാലകൃഷ്ണന്‍ പത്രപ്രവര്‍ത്തനരംഗത്ത് ഏറെ പയറ്റിത്തെളിഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയാണ്.  ഭക്തപ്രിയ, അയ്യപ്പന്‍ മാസികകളുടെ എഡിറ്റര്‍സ്ഥാനം അലങ്കരിച്ച ബാലകൃഷ്ണനാണ് സി.ച്ച്.മുഹമ്മദ്‌കോയയുടെ ജീവചരിത്രം ആദ്യമായി പുസ്തകമാക്കിയത്.  സംഗീതത്തെക്കുറിച്ചും ഗ്രന്ഥരചന നടത്തിയിട്ടുണ്ട്.  
കെ.പി.കേശവമേനോന്‍ അവാര്‍ഡ് ബാലകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്.  മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ പാട്രണായും പിഷാരടികാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ച ബാലകൃഷ്ണന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചാര്‍ജ് വഹിച്ചപ്പോഴും മലപ്പുറം മാതൃഭൂമി എഡിഷന്റെ ചുമതല ഏറ്റപ്പോഴും നടത്തിയ അന്വേഷണാത്മക പത്രപ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു.  
കാഞ്ചനയാണ് ഭാര്യ.  അശ്വതി, ഹരിപ്രസാദ് മക്കളാണ്.