You are here:

Beeran U. A

1925 മാര്‍ച്ച് 9-ന് അവിഭക്ത കോഴിക്കോട് ജില്ലയില്‍ പെട്ട കോട്ടക്കലില്‍ ജനിച്ച യു.എ.ബീരാന്‍ പത്രപ്രവര്‍ത്തനത്തിലും ഗ്രന്ഥരചനയിലും രാഷ്ട്രീയത്തിലും കേളി പരത്തിയ ബഹുമുഖപ്രതിഭയാണ്.  
ഹൈസ്‌കൂള്‍ വിദ്യാഭ്യാസം  പൂര്‍ത്തിയാക്കി 1943-ല്‍ കരസേനയില്‍ ക്ലാര്‍ക്കായി വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1950-ലാണ് ബ്രി'ീഷ് കമ്പനിയില്‍ ഉദ്യോഗസ്ഥനായി ബോംബെയിലെത്തുന്നത്.  
നല്ല  വായനക്കാരനും സാമൂഹിക സേവനങ്ങളില്‍ ശ്രദ്ധാലുവും എഴുത്തുകാരനുമായ ബീരാനെ പത്രപ്രവര്‍ത്തകനായി കോഴിക്കോട്ട് കൊണ്ടുവന്നത് ചന്ദ്രിക പത്രാധിപരായ സി.എച്ച്.മൂഹമ്മദ്‌കോയയാണ്.  വിശ്വപ്രസിദ്ധരായ ഗ്രന്ഥകാരന്മാരുടെ വിലപ്പെട്ട രചനകളുടേയാണ് 1956-ല്‍ ചന്ദ്രിക സഹപത്രാധിപരായി ചേര്‍ന്നത്.  വിവര്‍ത്തന സാഹത്യത്തിലും പത്രപ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും സജീവമായതോടെ പൊതുജീവിതത്തില്‍ പല പ്രമുഖസ്ഥാനങ്ങളും അലങ്കരിച്ചുതുടങ്ങി. പത്രപ്രവര്‍ത്തക യൂണിയനുമായും ഗ്രന്ഥശാലാ സംഘവുമായും പുലര്‍ത്തിയ ബന്ധം പത്രങ്ങളേയും ആനുകാലികങ്ങളേയും അദ്ദേഹത്തിന്റെ ഉറ്റതോഴന്മാരാക്കി.  ഇംഗ്ലീഷ് പത്രങ്ങളുടെ മലബാര്‍ ലേഖകനായി പ്രവര്‍ത്തിക്കവെ ലോക്കല്‍ ലൈബ്രറി അതോറിറ്റിയിലും ഗ്രന്ഥശാലാ സംഘത്തിലും അനൗപചാരിക വിദ്യാഭ്യാസ പ്രചാരണത്തിലും കാന്‍ഫെഡിലും സമസ്തകേരള  സാഹിത്യ പരിഷത്തിലും എല്ലാ വേദികളിലും ബീരാന്റെ സാന്നിദ്ധ്യം അനിവാര്യഘടകമായി.  കോട്ടക്കല്‍ പഞ്ചായത്ത് പ്രസിഡന്റ്  മുതല്‍ കേരള വിദ്യാഭ്യാസ മന്ത്രിവരെയായി ഉയരങ്ങള്‍ കീഴടക്കിയപ്പോഴൊക്കെ ഗ്രന്ഥരചന അദ്ദേഹം കൈവി'ില്ല.  ഇംഗ്ലീഷിലും മലയാളത്തിലും അനായാസം എഴുതാനും പ്രസംഗിക്കാനും കഴിവുള്ള ബീരാന്‍ ട്രേഡ് യൂണിയന്‍ രംഗത്തും പ്രസിദ്ധനായി.
ജപ്പാന്‍ ഉള്‍പ്പെടെയുള്ള പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍മുഴുക്കെയും ഇറാക്ക് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിച്ച ബീരാന്‍ സാഹിബ്  ഇംഗ്‌ളണ്ട്, ഫ്രാന്‍സ്, അമേരിക്ക, സിലേ, മാലി, റഷ്യ എന്നിവിടങ്ങളിലും  സഞ്ചിച്ചു സഞ്ചാര അനുഭവങ്ങളും പാഠങ്ങളും ഉള്‍ക്കൊള്ളിച്ച് രചിച്ച സഞ്ചാര സാഹിത്യകൃതികള്‍ പ്രസിദ്ധങ്ങളാണ്.  കുപ്പിവള. ട്യൂട്ടര്‍ തുടങ്ങിയ കഥാസമാഹാരങ്ങളും നജീബിന്റെയും നാസിറിന്റെയും മൗലാനാ മുഹമ്മദലിയുടേയും ആത്മകഥകളും ബിരാന്റെതായുണ്ട്.  
മലപ്പുറം,താനൂര്‍,തിരൂര്‍ മണ്ഡലങ്ങലെ പ്രതിനിധീകരിച്ച് നിയമസഭയി ലെത്തിയപ്പോഴൊക്കെ  പത്രലോകമുമായുള്ള ബന്ധം സുദൃഢമാക്കിയ ബീരാന്‍സാഹിബ് പത്രപ്രവര്‍ത്തകരുടേയും പത്രജീവനക്കാരുടേയും അവകാശ സംരക്ഷണത്തിനായി ശബ്ദമുയര്‍ത്തുകയും സംഘടനയുമായി ഉറ്റബന്ധം  പുലര്‍ത്തുകയുമുണ്ടായി.  മദ്ധ്യപൗരസ്ത്യദേശരാജ്യങ്ങളില്‍ നടക്കുന്ന വിസ്‌ഫോടനാത്മകമായ വിപ്ലവപ്രവര്‍ത്തനങ്ങളും ഭരണമേധാവിത്വവും പാശ്ചാത്യശക്തികളും അടിച്ചമര്‍ത്താന്‍ നടത്തുന്ന അക്രമണപരിപാടികളും അവയെ അതിജീവിച്ചുകൊണ്ട് ഉയര്‍ന്നുവരുന്ന വിമോചനവീര്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും ബീരാനെപോലെ മനസ്സിലാക്കിയ പത്രപ്രവര്‍ത്തകര്‍ വിരളമായിരുന്നു. അവ്വിഷയകമായി അദ്ദേഹം എഴുതിയ ലേഖനങ്ങളും മുഖപ്രസംഗങ്ങളും റഫര്‍ചെയ്തുകൊണ്ടാണ് ഇംഗ്ലീഷ് പത്രങ്ങള്‍പോലും മധ്യപൗരസ്ത്യദേശത്തെ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്തിരുന്നത്.  സ്വന്തമായ കാഴ്ചപ്പാടുള്ള പ്രഗത്ഭനായ കോളമിസ്റ്റായിരുന്നു അദ്ദേഹം.  അണുഅളവ് തെറ്റാത്ത കൃത്യനിഷ്ഠയും ഒരുപണത്തൂക്കം തെറ്റാതെ കര്‍ത്തവ്യബോധവും കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയിലും കണിശമായി പത്രകോളം കൈകാര്യം ചെയ്യാനുള്ള കര്‍മ്മചിന്തയും വെച്ചുപുലര്‍ത്തിയ ബീരാന്റെ സമയബന്ധിതമായ ക്രമവും ചിട്ടയും അക്കാലത്ത് പത്രലോകത്തെ പുതുതമയായിരുന്നു.