You are here:

Latheef N. K. A

1936 നവംബര്‍ 7-ന് കൊച്ചിയില്‍ ജനിച്ച എന്‍.എ.ലത്തിഫ് പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, സംഘാടക പ്രതിഭ, പ്രസാധകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്.
ഹാജി എന്‍.എ.കുഞ്ഞിമുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനാണ്.
കൊച്ചിന്‍ കോര്‍പ്പറേഷന്‍ അംഗമായിരുന്ന ലത്തിഫ് രണ്ടുതവണ പ്രതിപക്ഷനേതാവായിരുന്നിട്ടുണ്ട്.  എ.ഐ.സി.സി അംഗമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി എന്ന നിലയില്‍ വിപുലമായ പല പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചു.  ചരിത്രകാരനായിരുന്ന പി.എ. മുഹമ്മദിന്റെ ഈ സന്തതസഹചാരി, സെയ്തിന്റെ മരണശേഷം സെയ്ത് മൂഹമ്മദ് ഫൗണ്ടേഷന്റെ സെക്രട്ടറി സ്ഥാനവും വഹിച്ചു.
ധര്‍മ്മപൗരന്‍, ചൈതന്യധാര, ബലഫീ ടൈംസ്, ചേതന, വീക്ഷണം വാരിക എന്നിവയുടെ പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചു.  കച്ചവടശൈലിയും മാപ്പിളശൈലിയും ലത്തിഫിന്റെ പ്രസിദ്ധകൃതികളാണ്.  ഇബലീസിന്റെ കുതിരികള്‍ എന്ന കഥാപുസ്തകവും ആരാധന എന്ന ഏകാങ്ക നാടകവും രചിച്ചിട്ടുണ്ട്.  മഹത്തുക്കളുടെ മതവീക്ഷണവും മതവും സംസ്‌കാരങ്ങളും പഠനകൃതികളാണ്.  പി.എസ്.വേലായുധന്‍ സപ്തതി അവാര്‍ഡ്, റീഡേഴ്‌സ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ അവാര്‍ഡ്, ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ പുരസ്‌കാരം, കൊച്ചി നഗരസഭ പ്രതിഭാ അവാര്‍ഡ്, എ.വി.ജോ അവാര്‍ഡ്, മീഡിയ വിഷന്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയില്‍ അംഗമായും പ്രവര്‍ത്തിച്ചു.  
കുല്‍സുവാണ് ഭാര്യ.
സാജിത, സാബിറ, ആസാദ്, ആബിദ് റഹിമാന്‍ മക്കളാണ്.
വിലാസം: നമസ്‌കാര, കപ്പലണ്ടി മുക്ക്, കൊച്ചി - 682 002