You are here:

Devaprasad T

ദീപികയുടേയും രാഷ്ട്രദീപികയുടേയും മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് ടി.ദേവപ്രസാദ്.  1953-ല്‍ കോട്ടയം ജില്ലയിലെ വയലാറില്‍ ജനനം.  അച്ഛന്‍ തോമസ് പാറക്കല്‍.  അമ്മ മേരി.
ബാംഗ്‌ളൂര്‍  യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സെന്റ് പീറ്റേഴ്‌സ് കോളേജില്‍ നിന്നാണ് ബിരുദം.  കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രൈവറ്റായി ബിരുദാനന്തര ബിരുദം നേടി.  ലോ അക്കാദമിയില്‍ നിന്ന് എല്‍.എല്‍.ബി.
1979-ലാണ് പത്രപ്രവര്‍ത്തന രംഗത്ത് എത്തുന്നത്.  കോട്ടയത്ത് ദീപികയില്‍ സബ് എഡിറ്ററായി.  പിന്നീട് റിപ്പോര്‍ട്ടര്‍, ചീഫ് റിപ്പോര്‍ട്ടര്‍, ബ്യൂറോ ചീഫ്, സ്‌പെഷ്യല്‍  കറസ്‌പോണ്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.  ദീപികയ്ക്കുവേണ്ടി കേരള നിയമസഭാ റിപ്പോര്‍ട്ടറും കുറച്ചുകാലം സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറുമായിരുന്നു.  
കോട്ടയത്ത്  ദീപിക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേര്‍ണലിസം ആന്റ് മീഡിയ മാനേജ്‌മെന്റിന്റെ സ്ഥാപക കോഴ്‌സ് ഡയറക്ടറാണ്.  ദീപിക തിരുവനന്തപുരം എഡിഷന്‍ ആരംഭിച്ചപ്പോള്‍ റസിഡന്റ് എഡിറ്ററായി.  ദീപിക വീക്കിലിയുടേയും കരിയര്‍ ദീപികയുടേയും എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയിരുന്നു.  ദീപികയുടെ  മഹാജൂബിലി സ്മരണികയായ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡയറക്ടറി - 2000-ത്തിന്റെ എഡിറ്ററാണ്.  കോഴിക്കോട് സണ്ടേ ശാലോമിന്റെ സീനിയര്‍ എഡിറ്ററും കസള്‍ട്ടിംഗ് എഡിറ്ററുമായിരുന്നു.  മുരിങ്ങൂരില്‍ ഡിവൈന്‍ വോയ്‌സിന്റെ എഡിറ്റര്‍ സ്ഥാനവും വഹിച്ചു.
2009-ലാണ്് ദീപികയില്‍ നിന്ന് വിരമിക്കുന്നത്.  പത്രപ്രവര്‍ത്തക സംഘടനാരംഗത്തും മികച്ച സാന്നിദ്ധ്യമായിരുന്നു ദേവപ്രസാദ് തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി, കേസരി സ്മാരക ട്രസ്റ്റ് പ്രസിഡന്റ്, കെ.യു.ഡബ്ല്യൂജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, ഐ.എഫ്.ഡബ്ല്യൂജെ നാഷണല്‍ കൗസില്‍ അംഗം, ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ നാഷണല്‍  എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ:    പി.എം.തങ്കമ്മ (സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍) മക്കള്‍: രാകേഷ് ടോം, അനീഷ് പ്രസാദ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പി.ടി. ചാക്കോനഗറില്‍ പാറയ്ക്കല്‍ എഫ്.എഫ്. 9-ല്‍ താമസിക്കുന്നു.

 

Previous:
Next: