You are here:

Prabhakaran K

1934 മുതല്‍ 1937 വരെ മാതൃഭൂമി പത്രാധിപരും പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് ദേശാഭിമാനി പത്രാധിപര്‍, രാജ്യസഭാംഗം,  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കട്രോള്‍ കമ്മീഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ച പി.നാരായണന്‍ നായരുടെ പുത്രനാണ് കാറാത്ത് പ്രഭാകരന്‍ എന്ന കെ.പ്രഭാകരന്‍.
1943 മെയ് 31-ന് തൃശൂര്‍ ജില്ലയിലെ കിള്ളിമംഗലത്താണ് ജനനം.  അമ്മ കാറാത്ത് കുഞ്ഞിമാളു അമ്മ.
കിള്ളിമംഗലം എല്‍.പി.എസ്, ചേലക്കര എസ്.എം.ടി ഹൈസ്‌കൂള്‍, തൃശൂര്‍ വിവേകോദയം ഹൈസ്‌കൂള്‍, തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു.  യൂണിവേഴ്‌സിറ്റി കോളേജ്  യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.  
1964-ലാണ് പത്രപ്രവര്‍ത്തനമാരംഭിക്കുന്നത്.  തൃശൂര്‍ നവജീവനില്‍ തുടക്കം.    തിരുവനന്തപുരം ആകാശവാണി, കേരളശബ്ദം എന്നിവടങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്.  തുടര്‍ന്ന് മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ റിപ്പോര്‍ട്ടറായി.  ചീഫ് റിപ്പോര്‍ട്ടര്‍, തിരുവനന്തപുരം ന്യൂസ് ബ്യൂറോ ചീഫ്, പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ്, ഡെപ്യൂട്ടി എഡിറ്റര്‍ എന്നീ തലങ്ങളില്‍ ജോലി ചെയ്തശേഷമാണ് വിരമിക്കുന്നത്.  മാതൃഭൂമിയുടെ തൃശൂര്‍, കൊല്ലം, കോട്ടയ്ക്കല്‍ എഡിഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  റിട്ടയര്‍ ചെയ്തശേഷം ഇപ്പോള്‍ തൃശൂര്‍ ജനയുഗം വാരാന്ത്യം എഡിറ്ററായും നവയുഗം എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.  
കേരള നിയമസഭയില്‍ 25 വര്‍ഷത്തിലേറെ റിപ്പോര്‍ട്ടിങ്ങും രാഷ്ട്രീയ അവലോകനവും നടത്തിയതിന് നിയമസഭയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.  തൃശൂര്‍ ജില്ലയിലെ മികച്ച പത്രപ്രവര്‍ത്തകനുള്ള പ്ലാറ്റൂ അവാര്‍ഡും നേടി.
മാതൃഭൂമി ചിലമ്പൊലി എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരുന്ന പംക്തിയില്‍ സൂര്യന്‍ എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന പ്രഭാകരന്‍ ജനയുഗത്തിലും നവയുഗത്തിലും ഈ തൂലികാനാമത്തില്‍ എഴുതുന്നുണ്ട്.
തൃശൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ്, തിരുവനന്തപുരം പ്രസ് ക്ലബ്ബ് ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.  പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്, കേസരി സ്മാരക ട്രസ്റ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി, അമേരിക്കന്‍ വിശേഷങ്ങള്‍,  അമ്പത് വര്‍ഷം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.  അമേരിക്ക, കാനഡ, ജര്‍മനി, ശ്രീലങ്ക, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
പി.കുഞ്ഞുലക്ഷ്മിയാണ് ഭാര്യ (റിട്ട.മാനേജര്‍, എല്‍.ഐ.സി. തിരുവനന്തപുരം)
മക്കള്‍: പി.നാരായണന്‍ കുട്ടി (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, അമേരിക്ക), പ്രൊഫ:ആശാ പ്രഭാകരന്‍ (അസി.പ്രൊഫസര്‍, എന്‍.എസ്.എസ്.കോളേജ്, കൊട്ടിയം).
മരുമക്കള്‍: കെ.എന്‍.ബാലഗോപാല്‍ (രാജ്യസഭാംഗം), ചന്ദ്രലേഖ (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, അമേരിക്ക)
ഇപ്പോള്‍ തിരുവനന്തപുരം പട്ടം രാജലക്ഷ്മി നഗറില്‍ രോഹിണിയില്‍ താമസിക്കുന്നു.

 

Previous:
Next: