You are here:

E.C.Madhavan Nambiar

ഇ.സി.മാധവന്‍ നമ്പ്യാര്‍

പ്രശസ്ത പത്രപ്രവര്‍ത്തകനും മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടറുമായിരുന്നു ഇ.സി. മാധവന്‍ നമ്പ്യാര്‍. 
'മാതൃഭൂമി' സ്ഥാപക പത്രാധിപ സമിതി അംഗം പരേതനായ ടി.പി.സി. കിടാവിന്റെയും പാര്‍വതിഅമ്മയുടെയും മകനാണ്.

'മാതൃഭൂമി'യില്‍ പ്രൂഫ് റീഡറായാണ് മാധവന്‍നമ്പ്യാര്‍ ഔദ്യോഗിക ജീവിതം ആരംഭിചത്. തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട്, തൃൂര്‍ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ടറായി. തൃശ്ശൂര്‍ പ്രസ്സ്‌ക്ലബിന്റെ പ്രസിഡന്റായിരുന്നിട്ടുണ്ട്. കോഴിക്കോട്ടു നിന്ന് ചീഫ് റിപ്പോര്‍ട്ടറായി വിരമിച്ചതിനുശേഷവും തൃശ്ശൂര്‍, കോഴിക്കോട്, വടകരബ്യൂറോകളില്‍ പ്രവര്‍ത്തിച്ചു. 

വടകര ലേഖകനായിരുന്നപ്പോള്‍ എഴുതിയ അഞ്ചുവിളക്കിന് ചുറ്റും എന്ന പംക്തി ശ്രദ്ധിക്കപ്പെട്ടിരുന്നു.യ 
തൃശ്ശൂര്‍ ഡി.സി.സി.അംഗം,കൊയിലാണ്ടി നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസി
ഡന്റ്, ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മെമ്പര്‍ തുടങ്ങിയ നില
കളിലും പ്രവര്‍ത്തിച്ചു. 77ാംവയസ്സില്‍ 2004 ജൂണ്‍ എട്ടിന് അന്തരിച്ചു.
കീഴൂര്‍ കോറണ്ട സരോജിനിഅമ്മയാണ് ഭാര്യ. മാതൃഭൂമി പയ്യോളി റിപ്പോര്‍
ട്ടര്‍ മനോജ്,് മാതൃഭൂമി കോഴിക്കോട് ചീഫ് സബ് എഡിറ്റര്‍ സി.എം.വിനോദ് കുമാര്‍ എന്നിവരുള്‍പ്പെടെ ആറുമക്കളുണ്ട്.