You are here:

Sarvadhamanan K.

പത്രപ്രവര്‍ത്തകനായ ചൊവ്വര പരമേശ്വരന്റേയും ഗൗരിയമ്മയുടേയും മകനാണ് കെ.സര്‍വദമനന്‍.  മൂത്ത സഹോദരന്‍ കെ.രാമചന്ദ്രനും  മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു.  എറണാകുളം ജില്ലയിലെ ചൊവ്വരയാണ് ജന്മസ്ഥലം.  1940 നവംബര്‍ 10-ന് ജനനം.
ഇന്ത്യന്‍എക്‌സ്പ്രസ് മധുര എഡിഷനില്‍ പത്രപ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായിരുന്നു.  അവിടെതന്നെയാണ് പഠിച്ചിരുന്നതും. 1973-ല്‍ സബ് എഡിറ്ററായി തുടങ്ങിയ സര്‍വദമനന്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി 1998-ലാണ് വിരമിക്കുന്നത്.  2013 മെയ് ഒന്നിന് അന്തരിച്ചു.
ഭാര്യ : ഇ.ബി.വസന്തകുമാരി
മകള്‍ : ശ്രീലക്ഷ്മി (എറണാകുളം ജില്ലാ പഞ്ചായത്ത്)