You are here:

Gopi Pazhayanoor

മാതൃഭൂമിയിലെ  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് എം.ഗോപിനാഥ് എന്ന ഗോപി പഴയന്നൂര്‍. 1945-ല്‍ തൃശൂര്‍ ജില്ലയിലെ പഴയന്നൂരാണ് ജനിച്ചത്.  അച്ഛന്‍ രാമമാരാര്‍, അമ്മ കൊച്ചമ്മിണി.  തൃശൂര്‍ സെന്റ്‌തോമസ് കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദംനേടിയ ശേഷം ചങ്ങനാശ്ശേരി എന്‍.എസ്.എസ്സില്‍ നിന്ന് മലയാളത്തില്‍ എം.എ പാസ്സായി.  
1968-ലാണ് മാതൃഭൂമിയില്‍ സബ് എഡിറ്ററായി ചേരുന്നത്.  ന്യൂസ് എഡിറ്റര്‍, ഡെപ്യൂട്ടി എഡിറ്റര്‍ എന്നീ തസ്തികകളില്‍  ജോലിചെയ്തിട്ടുണ്ട്.  മാതൃഭൂമി വീക്ക്‌ലി, ചിത്രഭൂമി, ഗൃഹലക്ഷ്മി എന്നിവയൊക്കെ പ്രവര്‍ത്തന മേഖലയായിരുന്നു.  മാതൃഭൂമി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെല്ലിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്.  മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ ന്യൂസ് എഡിറ്ററായിരുന്നു.  2007-ല്‍ കോഴിക്കോട്ട്് നിന്ന് ഡെപ്യൂട്ടി എഡിറ്ററായാണ് വിരമിക്കുന്നത്.
ഭാര്യ :  ഗിരിജ.  മക്കള്‍ : റാണി, രേണു
കോഴിക്കോട് എരഞ്ഞിപ്പാലം പി.എം.കുട്ടി റോഡില്‍ പ്രശാന്തിയില്‍ താമസിക്കുന്നു.