You are here:

K S Chandran

അറിയപ്പെട്ട എഴുത്തുകാരനും അതിലേറെ ശ്രദ്ധേയനായ മാഗസിന്‍ എഡിറ്ററുമായിരുന്നു കെ.എസ്. ചന്ദ്രന്‍(1930-2005).

 കോട്ടയം ജില്ലയിലെ പുലിയൂരില്‍ ജനനം. പൊന്‍കുന്നം ഇംഗഌഷ്ഹൈസ്‌കൂള്‍, കോഴഞ്ചേരി കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ ഇടതുപക്ഷപ്രവര്‍ത്തകമായി. 1957 ല്‍ ജനയുഗം പത്രാധിപസമിതിയംഗമായി. 

കേരളശബ്ദത്തിലൂടെയാണ് അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനം വളര്‍ന്നു വികസിച്ചത്. ആദ്യകാലത്ത് ഇടതുപക്ഷസ്വഭാവം പ്രകടിപ്പിച്ചിരുന്നു ആ പ്രസിദ്ധീകരണം.  അടിയന്തരാവസ്ഥക്കാലത്ത് കേരളശബ്ദം പത്രാധിപരായിരുന്നു ചന്ദ്രന്‍. പുതിയ ആശയങ്ങളുപയോഗിച്ചാണ്  സെന്‍സര്‍ഷിപ്പ് കാലം തരണം ചെയ്തത്. കേരളശബ്ദത്തെ മാത്രമല്ല കുങ്കുമത്തെയും നല്ലൊരു പ്രസിദ്ധീകരണമാക്കുതില്‍ ചന്ദ്രന്‍ വലിയ പങ്കുവഹിച്ചു. മലയാളത്തില്‍ ആദ്യമായി ഒരു ലൈംഗികതൊഴിലാളിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് ചന്ദ്രന്‍ പത്രാധിപരായിരുന്ന കാലത്താണ്.

കുങ്കുമത്തിലും കേരളശബ്ദത്തിലും അദ്ദേഹം എഴുതിയ പംക്തികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നഗരത്തിന്റെ മാറിലും മറവിലും രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരൂപിയുടെ അരുളപ്പാടുകള്‍, പത്രാധിപരുടെ ഡയറി എന്നുള്ള രണ്ടുപംക്തികള്‍ കേരളശബ്ദത്തിലും എഴുതിയിരുന്നു. നാടകനിരൂപകനും നോവലിസ്റ്റും നല്ല പ്രാസംഗികനുമായിരുന്നു ചന്ദ്രന്‍.  കേരളശബ്്ദം വിട്ട്‌ശേഷം ചതുരംഗം എന്നൊരു പ്രസിദ്ധീകരണം തുടങ്ങിയെങ്കിലും പച്ച പിടിച്ചില്ല. 

പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ ബൈജു ചന്ദ്രന്‍ മകനാണ്.

Previous:
Next: