You are here:

Pappachan C.V.

സി.വി.പാപ്പച്ചന്‍  

ദീര്‍ഘകാലം ദേശാഭിമാനി പത്രാധിപസമിതിയംഗവും പത്രപ്രവര്‍ത്തകയൂണിയന്‍ നേതാവുമായിരുന്നു.  എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായിരുന്നിട്ടുണ്ട്.  

'നവലോക'ത്തിലും ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റ നിയമകാര്യലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലെനിന്റെ ജീവചരിത്രമുള്‍പ്പെടെയുള്ള കൃതികള്‍ മലയാളത്തിലേക്ക് തര്‍ജമചയ്തിട്ടുണ്ട്. 'രാക്ഷസന്റെ സ്വര്‍ണമുടി' എന്ന ബാലസാഹിത്യകൃതിയും രചിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖനാണ്. ഐ.എഫ്.ഡബ്ല്യു.ജയുടെ ട്രഷററും ദീര്‍ഘകാലം പ്രവര്‍ത്തകസമിതി അംഗവു
മായിരുന്നു. കേരള പ്രസ് അക്കാദമിയില്‍ അധ്യാപകനായിരുന്നു. 86 ാം വയസ്സില്‍ 2005 ജൂണ്‍ 28 ന് അഹമ്മദാബാദില്‍ അന്തരിച്ചു. പ്രമുഖ കമ്യൂണിസ്റ്റ്് നേതാവ്് ജോര്‍ജ്
ചടയംമുറിയുടെ സഹോദരിയും കാനറ ബാങ്ക് മുന്‍ ഉദ്യോഗസ്ഥയുമായ സി.എ. അന്നമ്മയാണ് ഭാര്യ.