You are here:

Paulose M.P

കേരളത്തിലെ അറിയപ്പെടുന്ന ഫോേട്ടാജേര്‍ണലിസ്റ്റുകളിലൊരാളാണ് എം.പി.പൗലോസ്.  ദീര്‍ഘകാലം മാതൃഭൂമിയുടെ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ 1927 ആഗസ്റ്റ് 26നാണ് ജനിച്ചത്.  പിതാവ് മഞ്ഞളിയില്‍ പത്രോസ്.  മാതാവ് അച്ചാമ്മ. 

ഇരുമ്പനം സ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം പുര്‍ത്തിയാക്കിയശേഷം ഫോേട്ടാഗ്രാഫിയിലേക്ക്  തിരിഞ്ഞു.  1960കളുടെ ആരംഭത്തില്‍ കൊച്ചിയില്‍ നിന്ന് മാതൃഭൂമി പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ സ്റ്റാഫ് ഫോ'ോഗ്രാഫറായി ചേര്‍ന്നു.  മാതൃഭൂമിയുടെ തിരുവനന്തപുരം എഡിഷനിലും ജോലി ചെയ്തിട്ടുണ്ട്.  1988 ജൂലൈ 31നാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്നത്. 2002ല്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ വിക്ടര്‍ ജോര്‍ജ് മെമ്മോറിയല്‍ െ്രെപസും എറണാകുളം പ്രസ് ക്ലബ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.  2012ല്‍ പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള പ്രസ് അക്കാദമി പുരസ്‌കാരവും ലഭിച്ചു.
ഭാര്യ :  പരേതയായ അന്നമ്മ
മക്കള്‍ :  സൂസി, സാബു, സില്ല, സീന, സജി, സുനില്‍, സുമ.
ഇപ്പോള്‍ എറണാകുളം ജില്ലയിലെ മാമല മുരിയമംഗലം മഞ്ഞളിയില്‍ വീട്ടില്‍ വിശ്രമിക്കുന്നു.