You are here:

Puthoor Muhammed

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ 1937 ഡിസംബര്‍ അഞ്ചിന് ജനനം.1953 മുതല്‍ 1965 വരെ പൊന്ന്യാര്‍കുര്‍ശി നോര്‍ത്ത് എയ്ഡഡ് മാപ്പിള സ്‌കൂള്‍ അധ്യാപകന്‍. 1965 ല്‍ ചന്ദ്രിക പത്രത്തിന്റെ തിരുവനന്തപുരം ലേഖകനായി. 1969 നവംബറില്‍ മലയാള മനോരമ കോഴിക്കോട് ബ്യൂറോയില്‍ ലേഖകനായി.1974 മുതല്‍ പാലക്കാട്ട്. കുറച്ച് കാലം ഡല്‍ഹിയിലും പ്രവര്‍ത്തിച്ചു.

കൊച്ചി കോഴിക്കോട് യൂണിറ്റുകളില്‍ ചീഫ് സബ് എഡിറ്റര്‍, അസി.എഡിറ്റര്‍ കൊല്ലം യൂണിറ്റ് കോ ഓര്‍ഡിനേറ്റര്‍ പ്രവര്‍ത്തിച്ചു. മലയാള മനോരമയില്‍ നിന്ന് വിരമിച്ച ശേഷം ജിദ്ദയില്‍ നിന്ന് പ്രുസിദ്ധപ്പെടുത്തുന്ന മലയാളം ന്യൂസ് പത്രാധിപസമിതിയംഗം, കോഴിക്കോട് നിന്ന് പ്രസിദ്ധപ്പെടുത്തുന്ന വര്‍ത്തമാനം പത്രത്തില്‍ റസി.എഡിറ്റര്‍ ചുമതലകള്‍ വഹിച്ചു.
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ കോഴിക്കോട്, പാലക്കാട്,കൊല്ലം യൂണിറ്റ് പ്രസിഡന്റായും സംസ്ഥാനസിക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.   

മനോരമയില്‍ പത്രപ്രവര്‍ത്തകനാകുന്നതിന് മുമ്പ് 14 വര്‍ഷം പെരിന്തല്‍മണ്ണ പഞ്ചായത്ത് അംഗമായിരുന്നു. അതിനുമുമ്പ് പ്രോഗ്രസ്സീവ് മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു.
കൊയമ്പത്തൂര്‍ സെഷന്‍സ് കോടതിയില്‍ രാജന്‍ കേസ് വിചാരണ, കോഴിക്കോട്ട് ജനസംഘം അഖിലേന്ത്യാസമ്മേളനം, ഇന്ദിരാഗാന്ധി മത്സരിച്ച് ചിക്മഗളൂര്‍ തിരഞ്ഞെടുപ്പ്, പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ ശ്രീലങ്ക സന്ദര്‍ശനം തുടങ്ങി ചരിത്രപ്രധാനമായ ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കാലം, പത്രം അനുഭവങ്ങള്‍ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഭാര്യ: പച്ചീരി ഫാത്തിമ. മക്കള്‍ : അബ്ദുല്‍ റഷീദ് (മലയാളം ന്യൂസ്, ജിദ്ദ), റംല (പെരിന്തല്‍മണ്ണ), സാജിത (അബുദാബി), മുഹമ്മദ് ഹാരിസ് (എല്‍ .ഐ.സി), ഷെറിന്‍ (ദുബായ്), സബിത ബേബി (പാലോളിപ്പറന്പ്).
2012 നവംബര്‍ ഏഴിന് അന്തരിച്ചു.