You are here:

Krishna Warrier. N.V.

എന്‍.വി.കൃഷ്ണവാരിയര്‍

തൃശ്ശൂര്‍ ഞെരുവിശ്ശേരിയില്‍ 1916 മെയ് 13 ന് ജനിച്ചു. പത്രപ്രവര്‍ത്തകനും കവിയും സാഹിത്യ ഗവേഷകനും ഭാഷാപണ്ഡിതനും അക്കാഡമിഷ്യനും രാഷ്ട്രീയചിന്തകനും ആയിരുന്നു. കവിത, നാടകം, യാത്രാവിവരണം, വിവര്‍ത്തനം, ബാലസാഹിത്യം, ശാസ്ര്ത പഠനം തുടങ്ങിയ മേഖലകളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചു. 

തൃപ്പുണിത്തുറ സംസ്‌കൃത കോളേജ്, കാലടി സംസ്‌കൃത സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. എം.ലിറ്റ് ഉള്‍പ്പെടെയുള്ള ബിരുദങ്ങളും പതിനെട്ടോളം ദേശീയ-വിദേശഭാഷകളില്‍ അറിവും നേടി. 

1942 ല്‍ അധ്യാപക  ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. ഒളിവില്‍ 'സ്വതന്ത്രഭാരതം' പത്രം പ്രസിദ്ധപ്പെടുത്തി.  പിന്നീട് മദ്രാസ് കൃസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ കോളേജ് എന്നിവിടങ്ങളില്‍ ലക്ചറര്‍ ആയി. 1952 ല്‍ മാതൃഭൂമി പത്രാധിപസമിതിയില്‍ അംഗമായി. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ആയിരുന്നു ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നത്. 1968 മുതല്‍ 1978 വരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്റ്ററായിരുന്നു. അഖില വിജ്ഞാനകോശം ആദ്യവോളിയത്തിന്റെ എഡിറ്ററായിരുന്നു. പിന്നീട് മാതൃഭൂമി ചീഫ് എഡിറ്ററായി. യുഗപ്രഭാത് എന്ന ഹിന്ദി മാസികയുടെയും കുങ്കുമം വാരികയുടെയും എഡിറ്ററായിരുന്നിട്ടുണ്ട്്. 
തിരുവിതാംകൂര്‍ കൊച്ചി വര്‍ക്കിങ് ജേണലിസ്റ്റ്‌സ് അസോസിയേഷനും മലബാര്‍ വര്‍ക്കിങ് ജേണലിസ്റ്റ്‌സ് അസോസിയേഷനും സംയോജിപ്പിച്ച് കേരള യൂണിയന്‍ ഓഫ് ജേണലിസ്റ്റ് യൂണിയന്‍ ആയ ശേഷം നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ എന്‍.വി.ആണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.  സാഹിത്യ പ്രവര്‍ത്തക  സഹകരണ സംഘം, സമസ്ത  കേരള സാഹിത്യ പരിഷത്ത്, കേരള സാഹിത്യസമിതി എന്നിവയുടെയും പ്രസിഡന്റായിരുന്നു. സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, നാഷനല്‍ ബുക് ഡവലപ്‌മെന്റ് കൗണ്‍സില്‍, ഔദ്യോഗിക  ഭാഷാസമിതി എന്നിവയില്‍ അംഗമായിപ്രവര്‍ത്തിച്ചു. കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി.ലിറ്റ്. ബഹുമതി നല്‍കി. 

രചനകള്‍: വെല്ലുവിളികള്‍ പ്രതികരണങ്ങള്‍, പ്രശ്‌നങ്ങള്‍ പഠനങ്ങള്‍, സമസ്യകള്‍ സമാധാനങ്ങള്‍, അന്വേഷണങ്ങള്‍ കണ്ടെത്തലുകള്‍, മനനങ്ങള്‍ നിഗമനങ്ങള്‍, വിചിന്തനങ്ങള്‍ വിശദീകരണങ്ങള്‍, വീക്ഷണങ്ങള്‍ വിമര്‍ശനങ്ങള്‍, ഓളങ്ങള്‍ ആഴങ്ങള്‍ ,എന്‍ വിയുടെ ഗവേഷണ പ്രബന്ധങ്ങള്‍, എന്‍ വിയുടെ സാഹിത്യ വിമര്‍ശനം,വള്ളത്തോളിന്റെ കാവ്യശില്പം (നിരൂപണം), കലോല്‍സവം,
ആദരാഞ്ജലികള്‍, പരിപ്രേക്ഷ്യം, ഭൂമിയുടെ രസതന്ത്രം,
മേല്പത്തൂരിന്റെ വ്യാകരണ പ്രതിഭ, വ്യക്തിചിത്രങ്ങള്‍,
സമാകലനം, സംസ്‌കൃത വ്യാകരണത്തിന് കേരളപാണിനിയുടെ സംഭാവനകള്‍, സ്മൃതിചിത്രങ്ങള്‍,
ഹൃദയത്തിന്റെ വാതായനങ്ങള്‍,
A History of Malayalam (English
എന്‍ വിയുടെ സാഹിത്യ വിമര്‍ശനം
വള്ളത്തോളിന്റെ കാവ്യശില്പം (നിരൂപണം)
കലോല്‍സവം
(ലേഖനസമാഹാരങ്ങള്‍)
അകം കവിതകള്‍, അക്ഷരം പഠിക്കുവിന്‍, എന്‍ വിയുടെ കൃതികള്‍, കാവ്യകൗതുകം, കാളിദാസന്റെ സിംഹാസനം, നീണ്ടകവിതകള്‍, കുറേക്കൂടി നീണ്ട കവിതകള്‍, കൊച്ചുതൊമ്മന്‍, പുഴകള്‍, രക്തസാക്ഷി, വിദ്യാപതി, ഗാന്ധിയും ഗോഡ്‌സേയും,ചാട്ടവാര്‍, ചിത്രാംഗദ (ആട്ടക്കഥ)
ബുദ്ധചരിതം(ആട്ടക്കഥ)
അമേരിക്കയിലൂടെ
ഉണരുന്ന ഉത്തരേന്ത്യ
പുതിയ ചിന്ത സോവിയറ്റ് യൂണിയനില്‍(യാത്രാവിവരണം)
അസതി, എന്‍ വിയുടെ നാടകങ്ങള്‍,
വാസ്‌ഗോഡിഗാമയും മറ്റ് മൂന്നു നാടകങ്ങളും,
വീരരവിവര്‍മ്മ ചക്രവര്‍ത്തി(നാടകങ്ങള്‍)
ജാലവിദ്യ,
ലേഖനകല (ബാലസാഹിത്യം)
ഏഴു ജര്‍മ്മന്‍ കഥകള്‍,ഗാന്ധിയുടെ വിദ്യാര്‍ത്ഥി ജീവിതം, ദേവദാസന്‍, മന്ത്രവിദ്യ,സുമതി(വിവര്‍ത്തനങ്ങള്‍)
1989 ഒക്‌റ്റോബര്‍ 12 ന് കോഴിക്കോട്ട് അന്തരിച്ചു.