You are here:

Perunna Thomas

പത്രപ്രവര്‍ത്തകനും കഥാകൃത്തും ആയിരുന്നു പെരുന്ന തോമസ് എന്നറിയപ്പെട്ടിരുന്ന കെ.വി.തോമസ്്(1926-1980)

ചങ്ങനാശ്ശേരി സ്വദേശിയാണെങ്കിലും ഏറെക്കാലം കൊച്ചിയിലായിരുന്നു പ്രവര്‍ത്തനമണ്ഡലം. കെ.ബാലകൃഷ്ണന്റെ കൗമുദിയുടെ ലേഖകനയാണ് പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. ദീര്‍ഘകാലം കേരളകൗമുദിയുടെയും കൊച്ചി ലേഖകനായിരുന്നു.
 
ആദ്യകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന തോമസ് പിന്നിട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. കെ.പി.സി.സി. അംഗമായിരുന്നിട്ടുണ്ട്. 
കഥാകൃത്ത്് എന്ന നിലയിലും തോമസ് പേരെടുത്തിട്ടുണ്ട്. ഒരു ഡസനിലേറെ കഥാസമാഹാരങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. 

1950കളില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സന്തത സഹചാരികളിലൊരാളായി കഥകള്‍ എഴുതിത്തുടങ്ങി. വേശ്യകളുടേയും പാവപ്പെട്ടവരുടേയും ആരും പറയാത്ത കഥകള്‍ അവരുടെ ഭാഷയില്‍ പറഞ്ഞുകൊണ്ട് രംഗത്ത് വന്ന അദ്ദേഹത്തെ കഥാസാഹിത്യത്തില്‍ തന്റെ പിന്‍ഗാമിയായി ബഷീര്‍ പ്രഖ്യാപിച്ചിരുന്നു. 

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനാരംഗത്തും സജീവമായിരുന്നു. 

1976 ല്‍ കേരളകൗമുദിയില്‍  തൊഴില്‍തര്‍ക്കത്തെത്തുടര്‍ുന്ന്് പുറത്താക്കപ്പെട്ടവരിലൊരാളായിരുന്നു തോമസ്. എറണാകുളം പി.ടി ഉഷ റോഡില്‍ ഇദ്ദേഹത്തിന്റെ പേരില്‍ സ്മാരകമന്ദിരമുണ്ട്. ചങ്ങനാശ്ശേരി പുഴവാത് തച്ചപ്പള്ളില്‍ ടി.വി.കമലാക്ഷിയായിരുന്നു ഭാര്യ. ഏക മകള്‍ അജിത നേരത്തെ അന്തരിച്ചു.