You are here:

Ramachandran

മലയാള മനോരമയില്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റ്, ദി വീക്കില്‍ ന്യൂസ് എഡിറ്റര്‍, മംഗളത്തില്‍ ഡെപ്യൂട്ടി എഡിറ്റര്‍ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രാമചന്ദ്രന്‍ 2016ല്‍ ജന്മഭൂമി എഡിറ്ററായി ചുമതലയേറ്റു. 

തൃപ്പുണിത്തുറയിലാണ് ജനനം. ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം. തോംസണ്‍ ഫൗണ്ടേഷന്റെ പത്രപ്രവര്‍ത്തനപരിശീലന പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. 
മനോരമയില്‍ എഴുതിയ ചെങ്കൊടി പുതച്ച കലഹം എന്ന പരമ്പര നക്ഷത്രവും ചുറ്റികയും കേരള കമ്യൂണിസത്തിന്റെ ചരിത്രം എന്ന പേരില്‍ പുസ്തകമായിട്ടുണ്ട്. 
കഥാകൃത്താണ്. 2003 ല്‍ പരകായ പ്രവേശം എന്ന കൃതിക്ക് ടി.പി.കിഷോര്‍ സ്മാരകപുരസ്‌കാരം ലഭിച്ചു.