You are here:

Sunnykutti Abraham

ടെലിവിഷന്‍ അവതാരകന്‍, രാഷ്ട്രീയ നിരീക്ഷകന്‍ എന്നീ നിലകളില്‍ ദൃശ്യമാധ്യമരംഗത്ത് സജീവ സാിദ്ധ്യമായ സണ്ണിക്കുട്ടി ഏബ്രഹാം പത്തനംതിട്ട ജില്ലയില്‍ റാന്നിയിലാണ് ജനിച്ചത്. 

കാല്‍നൂറ്റാണ്ടുകാലം മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളില്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തു രാഷ്ട്രീയകാര്യലേഖകനും ന്യൂസ് ബ്യൂറോ തലവനുമായിരുന്നു. ദീര്‍ഘകാലം നിയമസഭ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സണ്ണിക്കുട്ടി ഇന്ത്യന്‍ നിയമനിര്‍മാണസഭാപ്രവര്‍ത്തനം വിവരിക്കുന്ന സഭാതലം എന്ന പുസ്തകത്തിന്റെ കര്‍ത്താവാണ്.  
ജെയ്ഹിന്ദ് ടി.വി.യുടെ സി.ഇ.ഒ. ആന്റ് ചീഫ് എഡിറ്ററായിരുന്നു. 

ഭാര്യ പരേതയായ മോളി റേച്ചല്‍ സണ്ണി. മക്കള്‍ നിതിന്‍ സണ്ണി(ദുബായി), സൗരവ് സണ്ണി.
അച്ഛന്‍ പരേതനായ കെ.എ. ഏബ്രഹാം, അമ്മ സാറാമ്മ.

Previous:
Next: