You are here:

Thayath Ragavan

അഭിഭക്ത കണ്ണൂര്‍ ജില്ലയിലെ അറിയപ്പെട്ട പത്രപ്രവര്‍ത്തകനായിരുന്നു തായത്ത് രാഘവന്‍. ചെറുപ്പത്തിലെ രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ തായത്ത് സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ മുഴുസമയ പ്രഭാഷകനായി തീര്‍ന്നപ്പോഴും റിപ്പോര്‍ട്ടിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

നിയമസഭയിലേക്ക് കൂത്തുപറമ്പ് മണ്ഡലത്തില്‍നിന്ന് മത്സരിച്ച് ചുരുങ്ങിയ വോട്ടിനാണ് പരാജയപ്പെട്ടത്. പത്രപ്രവര്‍ത്തക യൂണിയന്റെ ഭാരവാഹിയായും തായത്ത് രാഘവന്‍ ആത്മാര്‍ത്ഥ പ്രവര്‍ത്തനം കാഴ്ചവച്ചു. ഭരണാധികാരികളോട് അടുത്തിടപെട്ട് പത്രപ്രവര്‍ത്തകരുടെ ആവശ്യങ്ങളേക്കുറിച്ച് നിരന്തരം സംസാരിച്ചു. പത്രപ്രവര്‍ത്തകനെ നിലയില്‍ പൊതു പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മിടുക്ക് അദ്ദേഹം പ്രകടമാക്കി. തലശ്ശേരി-മൈസൂര്‍ റയില്‍വേ, കണ്ണൂര്‍ വികസനം, വന സംരക്ഷണം, ചരിത്രസമ്പത്ത് സംരക്ഷണം തുടങ്ങി തായത്ത് കൈവയ്ക്കാത്ത മേഖലകള്‍ കുറവായിരുന്നു. രാഷ്ട്രീയ നേതാക്കള്‍ കണ്ണൂര്‍ ജില്ലയിലെത്തിയാല്‍ ആദ്യം അന്വേഷിക്കുക രാഘവേട്ടനെയായിരിക്കും. തൃശ്ശൂരില്‍ും പ്രസിദ്ധീകരിച്ച എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടറായിരുന്ന രാഘവേട്ടന്‍ പത്രസമ്മേളനങ്ങള്‍ നടത്തുമ്പോള്‍ വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനു പുറമെ നേതാക്കള്‍ക്ക് നിവേദനങ്ങളും സമര്‍പ്പിക്കുന്നതില്‍ മിടുക്ക് കാട്ടിയിരുന്നു. കണ്ണൂരിലെ മുതിര്‍ പത്രപ്രവര്‍ത്തകരുടെ ഉറ്റ സുഹൃത്തും പുതുതായി രംഗത്തു വരുന്നവരുടെ വഴികാട്ടിയുമായിരുന്നു തായത്ത്.