You are here:

Parameswaran Chovvara

 

പ്രഗല്‍ഭനായ പത്രപ്രവര്‍ത്തകന്‍ , സാഹസികനായ സമരനേതാവ്, ഇളക്കമില്ലാത്ത ദാര്‍ശനികന്‍ , സാമൂഹ്യ പരിഷ്‌കര്‍ത്താവ്, തൊഴിലാളികളുടെ ഉറ്റചങ്ങാതി, മികവുറ്റ പരിഭാഷകന്‍ എന്നീ വിശേഷങ്ങള്‍ എല്ലാം ഒത്തു ചേര്‍ന്നതാണ് ചൊവ്വര പരമേശ്വരന്‍ . മാതൃഭൂമി ലേഖകനായിരുന്നു ചൊവ്വര. 1942ല്‍ മുന്‍മുഖ്യമന്ത്രി സി.അച്യുത മേനോനൊപ്പം തടവില്‍ കഴിഞ്ഞിട്ടുണ്ട്. മുട്ടുവരെയുള്ള ഒരു തോര്‍ത്ത് ധരിച്ചുനടക്കുന്ന ചൊവ്വരയെ 'ചൊവ്വരഗാന്ധി' എന്നാണ് വിളിച്ചിരുന്നത്. പത്രപ്രവര്‍ത്തകര്‍ക്ക് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ വാങ്ങികൊടുക്കുന്നതില്‍ മുന്‍കൈ എടുത്ത നേതാവാണ് അദ്ദേഹം. പത്രപ്രവര്‍ത്തക യൂണിയന്‍ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ചൊവ്വര തൊഴിലാളികളുടെ ഉറ്റചങ്ങാതിയായിരുന്നു. 
 
ചെറുപ്രായത്തില്‍ രാഷ്ട്രീയത്തിലേക്ക് കടന്ന ഇദ്ദേഹംബ 1923 ല്‍ പാലക്കാട് നടന്ന കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനത്തില്‍ പങ്കെടുത്തു.
സ്വാതന്ത്ര്യസമരങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ഇദ്ദേഹം 1924ല്‍വൈക്കം സത്യാഗ്രഹത്തിലും 1930ല്‍ സിവില്‍ നിയമലംഘന പ്രസ്ഥാനത്തിലും പങ്കെടുത്തു. 1942ല്‍ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തുഅറസ്റ്റ് വരിച്ചുു.സ്വാതന്ത്ര്യസമര കാലത്ത് മാതൃഭൂമി'യുമായി അഭേദ്യമായ ബന്ധം ഇദ്ദേഹത്തിനുണ്ടായിരുന്നു. 1952 ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു കേരളം സന്ദര്‍ശിച്ചപ്പോള്‍ ചൊവ്വരയാണ് പ്രസംഗം വിവര്‍ത്തനം ചെയ്തിരുന്നത്. സഞ്ചരിക്കുന്ന ലേഖകന്‍ എന്ന നിലയില്‍ ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ കിരാതവാഴ്ച നടഛ'ിയ അന്ന് തിരുവിതാംകൂറില്‍ നടക്കുന്ന സംഭവങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്തു. സ്വാതന്ത്ര്യലബ്ധിക്കുശേഷം മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ രൂപീകൃതമായതോടെ 1949ല്‍ ഒരു മുഴുവന്‍ സമയലേഖകനായി അവിടെ നിയോഗിക്കപ്പെട്ടു. 1968 ഡിസംബര്‍ 20ന് അന്തരിച്ചു.
മാതൃഭൂമി പ്രത്യേക ലേഖകനായിരുന്ന പരേതനായ  രാമചന്ദ്രന്‍ മകനാണ്.
 
Previous:
Next: