വിവരാവകാശനിയമം ശക്തമായ ആയുധം: എം.എന്‍.ഗുണവര്‍ദ്ധനന്‍
മലപ്പുറം: സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പൊതുജനത്തിന് ലഭിച്ച ഏറ്റവും ശക്തമായ ആയുധമാണ് വിവരാവകാശ നിയമമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എം.എന്‍ .ഗുണവര്‍ദ്ധനന്‍ പറഞ്ഞു. കേരള പ്രസ് അക്കാദമി മലപ്പുറം പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ മാധ്യമശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഭരണാധികാരികളെയും ഉത്തരവാദിത്ത ബോധമുള്ളവരാക്കി മാറ്റി എന്നതാണ് വിവരാവകാശ നിയമത്തിന്റെ വലിയ കരുത്ത് അദ്ദഹം പറഞ്ഞു. പ്രസ് അക്കാദമി ചെയര്മാന് എന്‍.പി.രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. വിവരാവകാശ നിയമത്തെ കേരളത്തിലെ മാധ്യമസമൂഹം വേണ്ട വിധം ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതു ജനത്തിന്റെ നികുതിപ്പണം കൊണ്ട് സര്‍ക്കാര്‍ എന്തുചെയ്യുന്നുവെന്ന ഗൗരവമാര്‍ന്ന അന്വേഷണമാണ് നിയമം സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കലക്റ്റര്‍ എം.സി.മോഹന്‍ദാസ് ആശംസകള്‍ നേര്‍ന്നും. വിവരാവകാശ നിയമം സാധ്യതകളും പരിമിതികളും എന്ന വഷയത്തില്‍ ആര്.ടി.ഐ. ഫെഡറേഷന് ജനറല്‍ സിക്രട്ടറി എഡ്വ.ഡി.ബി.ബിനുവും അഡ്വ.സീന ബാലഗോപാലും ക്ലാസ്സെടുത്തു. ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ.വി.കുഞ്ഞിരാമന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തും. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി.നാരായണന് സ്വാഗതവും സിക്രട്ടറി ഉമറുള്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.