Gopalakrishnan Malayinkeezhu
മലയിന്‍കീഴ് ഗോപാലകൃഷ്ണന്
10.10.1948ല്‍ തിരുവനന്തപുരത്തിനു സമീപത്തുള്ള മലയിന്‍കീഴ് മാടിയില്‍ ശങ്കരപിള്ള -സരസമ്മ ദമ്പതികളുടെ മകനായി ജനിച്ചു. യൂണിവേഴ്സിറ്റി ഈവനിംഗ് കോളേജ്, മൈസൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ചരിത്രത്തില്‍ ബിരുദാന്തര ബിരുദം യോഗ്യത.
മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും ദേശാഭിമാനി ചീഫ് എഡിറ്ററുമായിരുന്ന പി.ഗോവിന്ദപിള്ളയുടെ പി.എയായിട്ടാണ് പത്രരംഗത്തെ തുടക്കം. പിന്നീട് ദേശാഭിമാനിയില്‍ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. വിദേശ മലയാളികള്‍ക്കുവേണ്ടി കേരള & ഫോറിന് റിവ്യൂ ദൈ്വവാരിക കുറച്ചുകാലം പ്രസിദ്ധീകരിച്ചു. അതിനുശേഷം മാതൃഭൂമിയുടെ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പാര്‍ട്ട്ടൈം ലേഖകനായി. 1985ല്‍ മാതൃഭൂമിയില്‍ സ്ഥിരം ലേഖകനായി. അതിനു മുമ്പ് 'കേരളരാജ്യം' എന്ന സായാഹ്ന പത്രത്തിലെ തിരുവനന്തപുരത്തെ അക്രഡിറ്റ് ലേഖകനായിരുന്നു
1988ല്‍ മാതൃഭൂമിയുടെ വയനാട് ലേഖകനായി. 1994ല്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി. മാതൃഭൂമിയുടെ തിരുവനന്തപുരം ന്യൂസ് എഡിറ്റര്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2008ല്‍ റിട്ടയര്‍ ചെയ്തു. എങ്കിലും മാതൃഭൂമിയില്‍ തിങ്കളാഴ്ചതോറും തിരുവനന്തപുരം എഡിഷനില്‍ 'നഗരപ്പഴമ' എന്ന പംക്തി തുടരുന്നു. ശ്രീ.ചിത്തിര തിരുനാള്‍ - അവസാനത്തെ എഴുന്നള്ളത്ത്, കേരളം ലോകചരിത്രത്തിലൂടെ, ഹേ റാം, കേരളത്തിന്റെ ചരിത്ര സാക്ഷ്യങ്ങള്‍, ജി.പി.പിള്ള മഹാത്മാ ഗാന്ധിക്ക് മാര്‍ഗദര്‍ശിയായ മലയാളി, ലോകത്തെ അത്ഭുതപ്പെടുത്തിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവയാണ് പ്രധാനകൃതികള്‍.
ഭാര്യ - ഗായത്രി
മക്കള്‍ - ലക്ഷ്മി ഗോപാലകൃഷ്ണന് (റിപ്പോര്‍ട്ടര്‍, പി.ടി.ഐ)
ഐശ്വര്യ ഗോപാലകൃഷ്ണന് (എം.ബി.എ വിദ്യാര്‍ത്ഥിനി)
മരുമക്കള്‍ - അനീഷ് നായര്‍ (റിപ്പോര്‍ട്ടര്‍, മലയാള മനോരമ)
സുരാജ് (കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍, ഇന്‍ഫോപാര്‍ക്ക്)
വിലാസം : മലയിന്‍കീഴ് ഗോപാലകൃഷ്ണന്
വയനാട് ഹൗസ്
ടിസി 29/1741 (2)
വള്ളക്കടവ് പി.ഒ
തിരുവനന്തപുരം - 695 008.
0471 - 2451660