You are here:

Ramachandran Kotappally

മേല്‍വിലാസം കൂടെകൂട്ടാന്‍ ഇഷ്ടപ്പെടാത്ത പത്രപ്രവര്‍ത്തകനായിരുന്നു രാമചന്ദ്രന്‍ കൊടാപ്പള്ളി . ആരവവും ആര്‍ഭാടവുമില്ലാത്ത ജീവിതവും ഒടുവില്‍  മരണവും. കോഴിക്കോടിനടുത്ത് കോട്ടൂളിയിലാണ് കൊടാപ്പള്ളി തറവാട്.  
1944ല്‍ കൊടാപ്പള്ളി കുട്ടിരാമന്‍ വൈദ്യരുടേയും ചെറുവണ്ണൂര്‍ ദേവകി അമ്മയുടേയും മകനായി കോട്ടൂളിയില്‍ജനനം. ഏഴ് സഹോദരിമാര്‍.
മുപ്പത്തിരണ്ടോളം താളിയോല ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു അച്ഛന്‍.  വ്യാകരണത്തിലുംആയുര്‍വേദത്തിലും പണ്ഡിതന്‍. പാണ്ഡിത്യത്തിലും  പ്രാഗത്ഭ്യത്തിലും മുന്‍പന്തിയിലായിരുന്നു കൊടാപ്പള്ളികുടുംബം.  സ്വാതന്ത്ര്യസമരസേനാനിയും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന വിദ്വാന്‍ അപ്പുക്കുട്ടന്‍വൈദ്യര്‍, രവീന്ദ്രന്‍ വൈദ്യര്‍, അഡ്വ.ബാലഗോപാല്‍, പ്രൊഫ.പുഷ്പവല്ലി, ഡോ.സിതാര, ഡോ.ശരത്കൃഷ്ണഎന്നിവരൊക്കെ കൊടാപ്പള്ളി തറവാട്ടിലെ അംഗങ്ങളാണ്.  എഴുത്തിലെ പാരമ്പര്യം വരദാനമായി ലഭിച്ചത്  രാമചന്ദ്രനാണ്. 
ചെറുവണ്ണൂരിലും ഫറോക്കിലുമായിരുന്നു രാമചന്ദ്രന്റെ വിദ്യാഭ്യാസം.  ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം,സൈക്കോളജിയില്‍ ബിരദാനന്തര ബിരുദം., ജേര്‍ണലിസത്തില്‍ ഡിപ്ലോമ.
പത്രപ്രവര്‍ത്തകനായി ജീവിതമാരംഭിക്കുന്നത് കോഴിക്കോട് മാതൃഭൂമിയിലാണ്.  തായാട്ട'് ശങ്കരന്‍പത്രാധിപരും എം.എ.ഉണ്ണീരിക്കുട്ടി മാനേജിംഗ് ഡയറക്ടരുമായിരുന്ന വിപ്ലവം,  സി.എം.കൃഷ്ണപ്പണിക്കരുടെന്യൂസ് കേരള, സിറാജ് തുടങ്ങിയ പത്രങ്ങളില്‍ റസിഡന്റ് എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍എന്നീ തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്.  ചെലവൂര്‍ വേണുവിന്റെ പത്രാധിപത്യത്തിലുള്ള മലയാളത്തിലെആദ്യ മനശ്ശാസ'ഞായറാഴ്ച' സപഌമെന്റ്്ത്ര മാസിക 'സൈക്കോ'യിലെ മുഖ്യ എഴുത്തുകാരില്‍ഒരാളായിരുന്നു രാമചന്ദ്രന്‍. തന്റെ ഇഷ്ടവിഷയമായ മനശ്ശാസ്ത്രത്തില്‍ നിരവധി പുസ്തകങ്ങള്‍ രാമചന്ദ്രന്റേതായുണ്ട്. പക്ഷെ മുഖവുരയില്‍പോലും കൊടാപ്പള്ളിയുടെ പേരുണ്ടായിരുന്നില്ല.  മറ്റുപലര്‍ക്കും എഴുതിക്കൊടുത്തിരുന്നവയായിരുന്നു അവയൊക്കെ. 
ഏറെക്കാലം സൈക്കോ, ഹരിതം, പാപ്പിറസ് തുടങ്ങിയ പ്രസിദ്ധീകരണ സ്ഥാപനങ്ങളില്‍ എഡിറ്റോറിയല്‍വിഭാഗത്തിന് മാര്‍ഗദര്‍ശനം നല്‍കിയിട്ടുണ്ട്. ജേര്‍ണലിസം സുകൂളുകളില്‍ അദ്ധ്യാപകനായും സേവനംഅനുഷ്ഠിച്ചിട്ടുണ്ട്.  വിദേശപ്രസിദ്ധീകരണങ്ങളടക്കം നിരവധി വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. രാഹുല്‍ സാംകൃത്യായന്റെ ദര്‍ശനങ്ങളെക്കുറിച്ചുള്ള ഗ്രന്ഥത്തിന്റെ പണിപ്പുരയില്‍ നിന്നാണ് ആര്‍.സി.എന്നറിയപ്പെ' രാമചന്ദ്രനെ അധികമാരുമറിയാതെ മരണം കൂട്ടിക്കൊണ്ടുപോയത്  2013ല്‍ കോട്ടയത്ത് വച്ച്.
ഭാര്യ :പ്രേമ
മക്കള്‍ :  ലിമ, സുധേഷ്‌

 

Previous:
Next: