You are here:

Viswanathan A.P

ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തെ കേരളത്തിലേക്ക് കൊണ്ടുവന്നത് എ.പി.വിശ്വനാഥനാണെന്ന് പറയാം. 
1933 മാര്‍ച്ച് 11-ന് ഇ.ജി.അച്യുതന്‍പിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും പുത്രനായി കോട്ടയത്താണ് വിശ്വനാഥന്‍ ജനിച്ചത്. 
സ്‌കൂള്‍ വിദ്യാഭ്യാസം കോട്ടയം എം.ഡി.സെമിനാരിയിലും കോളേജ് വിദ്യാഭ്യാസം തിരുവനന്തപുരം എം.ജി.കോളേജിലുമായിരുന്നു. 
വിദ്യാഭ്യാസത്തിന് ശേഷം അരുണോദയത്തില്‍ സബ് എഡിറ്ററായാണ് പത്രപ്രവര്‍ത്തനമാരംഭിക്കുന്നത്. പിന്നെ 'മലയാളി' പത്രത്തില്‍ സബ് എഡിറ്റര്‍. ഇന്ത്യന്‍ ന്യൂസ് സര്‍വീസ് കേരള റീജിയനല്‍ റിപ്പോര്‍ട്ടറായും മാനേജരായും ജോലി ചെയ്തിട്ടുണ്ട്. 
സ്റ്റേറ്റ്‌സ്മാന്റെ (കല്‍ക്കത്ത, ന്യൂദല്‍ഹി) ലേഖകനായി കേരളത്തിലും തമിഴ്‌നാടിന്റെ സമീപ ജില്ലകളിലും പ്രവര്‍ത്തിച്ചു. കേരള കൗമുദിയുടെ എഡിറ്ററും എക്‌സിക്യൂട്ടീവ് എഡിറ്ററുമായിരുന്നു.
ഇന്ത്യന്‍ എക്‌സ്പ്രസ്സിലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തന മണ്ഡലം. കോയമ്പത്തൂരും കൊച്ചിയിലും പത്രത്തിന്റെ ന്യൂസ് ബ്യൂറോ ചീഫായിരുന്നു. കൊച്ചി എഡിഷനില്‍ മാനേജരും പ്രിന്റര്‍ - പബ്ലിഷറുമായിരുന്നു.
ജര്‍മ്മനിയിലെ ബെര്‍ളിനില്‍ ജേര്‍ണലിസം ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്.
കൊച്ചി, കാലിക്കറ്റ് സര്‍വകലാശാലകളില്‍ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. രണ്ടുതവണ കൊച്ചി യൂണിവേഴ്‌സിറ്റിയുടെ സെനറ്റംഗമായിരുന്നു. രണ്ടുപ്രാവശ്യം എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റുമായിരുന്നു. 
2011 ഏപ്രില്‍ 14-ന് അന്തരിച്ചു. ഭാര്യ പി.മോഹനം. മക്കള്‍ വി.ഗോപകുമാര്‍ (മാതൃഭുമി കൊച്ചി എഡിഷന്‍ മാനേജര്‍) വി.ബാലചന്ദ്രന്‍, വി.വേണുഗോപാല്‍.

 

Previous:
Next: