You are here:

Achuthan C. P

ദേശാഭിമാനി പത്രത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ പലരും രംഗം വിട്ട വേളയിലാണ് തലശ്ശേരി മാടപ്പീടിക സ്വദേശി സി.പി. അച്ചുതന്‍ രക്ഷകന്‍ എന്ന നിലയില്‍ പത്രത്തിലെത്തുത്. റിപ്പോര്‍ട്ടര്‍ എന്ന നിലയിലും രാഷ്ട്രീയ ലേഖകന്‍ എന്ന നിലക്കും എളുപ്പത്തില്‍ ശോഭിച്ച സി.പി. താമരശ്ശേരി കൗസിലറായിരിക്കെ പ്രധാനമായും അറിയപ്പെട്ടത് പത്രപ്രവര്‍ത്തകനായാണ്. പത്രപ്രവര്‍ത്തക യൂണിയനില്‍ സജീവമായിരുന്നു. തൊഴില്‍ പ്രശ്‌നങ്ങളേക്കുറിച്ച് പഠിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള കഴിവാര്‍ജ്ജിച്ച സി.പി. അനേകം ലേഖന പരമ്പരകള്‍ എഴുതിയിട്ടുണ്ട്.

ചിന്ത വാരികയുടെ ഉത്ഭവത്തിലും വളര്‍ച്ചയിലും സി.പി. അച്ചുതനാണ് പ്രധാന പങ്ക് വഹിച്ചത്. ദേശാഭിമാനിയുടെ സമ്പൂര്‍ണ്ണ ചരിത്രവും സി.പി.യുടെ വകയായിട്ടുണ്ട്. 1935 ലെ പ്രഭാതം ഇ.എം.എസിന്റെ തേതൃത്വത്തില്‍ ഷൊര്‍ണ്ണൂരില്‍ നിന്നും പുറത്തിറക്കിയതും 1942 ല്‍ പ്രതികൂലസാഹചര്യത്തില്‍ ദേശാഭിമാനി വാരികയുടെ വരവും ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഐതിഹാസികമായ അക്ഷരപ്പോരാട്ടങ്ങളും സി.പി.യുടെ തൂലികയില്‍നിന്നും പുറത്തുവതാണ് ഇന്നും ചരിത്ര രേഖകളായി നിലനില്‍ക്കുത്.

 

Previous:
Next: