Sreedharan.P.
പി.ശ്രീധരന്‍
ദീര്‍ഘകാലം തൃശ്ശൂര്‍ ആസ്ഥാനമായി പത്രപ്രവര്‍ത്തകനായിരുന്നു. തൃശ്ശൂര്‍ മുകുന്ദപുരം കാട്ടൂരില്‍ പള്ളിപ്പുറത്ത് പുത്തന്‍വീട്ടില്‍ ദ്രൗപദി അമ്മയുടെയും മുക്കാനി നാണുനായരുടെയും മകനായി 1939 ഫിബ്രവരി 16ന് ജനിച്ചു. കുറച്ചുകാലം അധ്യാപകനായിരുന്നു. 1965 മുതല്‍ തൃശ്ശൂര്‍ എക്‌സ്പ്രസ്സില്‍ പത്രപ്രവര്‍ത്തകനായി. അസിസ്റ്റന്റ് എഡിറ്ററായും വി. കരുണാകരന്‍ നമ്പ്യാരുടെ മരണശേഷം എഡിറ്ററായും പ്രവര്‍ത്തിച്ചു. എക്‌സ്പ്രസ് വാരികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 ല്‍ വിരമിച്ചു. എക്‌സ്പ്രസ് വിട്ടതിനുശേഷം മലയാളം ന്യൂസ്, മനീഷ, ടെലഗ്രാഫ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കോളങ്ങളുമെഴുതിയിരുന്നു. അടുത്തും അകന്നും, നമ്പ്യാര്‍ പിന്നെയും മുന്നില്‍ നില്‍ക്കുന്നു എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ്. പ്രസ് അക്കാദമിയുടെ പുരസ്‌ക്കാരം ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 72 ാം വയസ്സില്‍ 2011 മാര്‍ച്ച് 24 ന് അന്തരിച്ചു