Prabhakaran V
പത്രപ്രവര്‍ത്തനത്തിലെ ഏറ്റവും വലിയ അനുഭൂതികള്‍ വ്യക്തികളുമായുള്ള സമ്പര്‍ക്കത്തിലാണ് കുടികൊള്ളുന്നതെന്ന് വിശ്വസിച്ച പത്രപ്രവര്‍ത്തകനായിരുന്നു വി. പ്രഭാകരന്. മനുഷ്യ സ്വഭാവത്തിന്റെ നിഗൂഢതലങ്ങളെപ്പറ്റി പഠിക്കാനും സ്വഭാവ വൈവിധ്യങ്ങളുമായി പരിചയപ്പെടാനുമുള്ള സന്ദര്‍ഭങ്ങള്‍ മാതൃഭൂമിയുടെ ലേഖകനായ പ്രഭാകരന് ഉപയോഗപ്പെടുത്തി. കോഴിക്കോടിന്റെ അറുപതുകളിലും എഴുപതുകളിലും പൊതുരംഗത്തെ നിറസാന്നിദ്ധമായിരുന്നു പ്രഭാകരന്. 1982 ല്‍ തൃശൂരില്‍ ജില്ലാ ലേഖകനായി ചെന്നപ്പോള്‍ കവികളും സാഹിത്യകാര•ാരുമായി ചങ്ങാത്തം സ്ഥാപിച്ച് കലാ-സാഹിത്യ മേ•യുള്ള വാര്‍ത്തകള്‍ പ്രഭാകരന് തയ്യാറാക്കി. കോഴിക്കോട്ടെ പത്രറിപ്പോര്‍ട്ടര്‍മാര്‍ക്കിടയില്‍ വഴികാട്ടിയും മാതൃകയുമായിരുന്നു. ഭാഷാ ശുദ്ധിയും അവതരണ ശൈലിയും വേഗതയും പ്രഭാകരന് വലിയ സ്ഥാനം നേടിക്കൊടുത്തു. പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ച 'ദിനപ്രഭ' യായിരുന്നു പ്രഭാകരന്റെ ആദ്യകളരി. അഴീക്കോട് രാജിവെച്ചു പോയപ്പോള്‍ പി.കെ.ബാലകൃഷ്ണന് പത്രാധിപരായി വന്നു. പിന്നീട് സഹപത്രാധിപരായ വന്ന കവി മൂടാടി ദാമോദരന്‍ ആയിരുന്ന പ്രഭാകരന്റെ പത്രപ്രവര്ത്തനഗുരു. മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി സാഹിത്യകാരന്മാരുടെ കൂട്ടായ്മക്ക് നേതൃത്വം നല്‍കാനും പ്രഭാകരന് സാധ്യമായി. ആദര്ശപഥത്തില് നന്ന് വിട്ടുമാറാതെ സത്യസന്ധമായി ജീവിച്ച പത്രപ്രവര്‍ത്തകനായിരുന്നു വി. പ്രഭാകരന്. വാഗ്ഭടാനന്ദ ഗുരുവിന്റെ പുത്രനായ പ്രഭാകരന്, മാതൃഭൂമിയില്‍ നിന്ന് വിരമിച്ച ശേഷവും പത്രത്തില്‍ വിവിധ തലങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു.