You are here:

ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് രജി ആര്‍. നായര്‍ക്ക്‌

Posted on: 18 Jul 201

കൊച്ചി: കേരള പ്രസ് അക്കാദമിയുടെ ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ രജി ആര്‍. നായര്‍ അര്‍ഹയായി. 'അന്യജീവനുതകാന്‍ സ്വജീവിതം' എന്ന തലക്കെട്ടില്‍ 'മാതൃഭൂമി' യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് രജിയെ അവാര്‍ഡിനര്‍ഹയാക്കിയത്. മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും 2011ല്‍ പ്രസിദ്ധീകരിച്ച ആരോഗ്യ രംഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് അവാര്‍ഡിന് പരിഗണിച്ചത്.

സ്വാതന്ത്ര്യ സമരസേനാനിയും പ്രഗത്ഭ പത്രപ്രവര്‍ത്തകനുമായിരുന്ന ചൊവ്വര പരമേശ്വരന്റെ സ്മരണാര്‍ത്ഥം കൊച്ചിയിലെ ചൊവ്വര പരമേശ്വരന്‍ സ്മാരക സമിതി അക്കാദമിയില്‍ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. ഡോ. സി.ജെ. ജോണ്‍, ഡോ. കെ.വി. ബാബു, ഡോ. ആര്‍.വി.എം. ദിവാകരന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡിനര്‍ഹമായ എന്‍ട്രി തിരഞ്ഞെടുത്തത്.