You are here:

Madavana Balakrishna Pilla

ഭാഷാപണ്ഡിതനായ മാടവന കൃഷ്ണപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി കൊട്ടാരക്കര മരുതമന്‍പള്ളിയില്‍ ജനനം. 

പത്രാധിപര്‍, ജേണലിസം പ്രൊഫസര്‍, അഭിഭാഷകന്‍ തുടങ്ങിയ വ്യത്യസ്തചുമതലകള്‍ വഹിച്ചിട്ടുണ്ട്. 1975 മുതല്‍ വ്യത്യസ്തപത്രങ്ങളില്‍ പംക്തിയെഴുതുന്നു. 24 വര്‍ഷത്തെ പത്രപ്രവര്‍ത്തനത്തിനു ശേഷമാണ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം ഡയറക്റ്ററായത്.
മുപ്പതില്‍ പരം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നിരവധി പത്രപ്രവര്‍ത്തന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 
തിരക്കിനിടയില്‍, തിരക്കിനിടയില്‍ത്തന്നെ, അഴികള്‍ക്കപ്പുറം, പടിഞ്ഞാറന്‍ കാറ്റില്‍, തെറ്റും തിരുത്തും, കാഴ്ചയില്‍വട്ടം, ചുരുക്കത്തില്‍ എന്നിവയാണ് പുസ്തകങ്ങള്‍.

Previous:
Next: