T. Suresh Babu
ടി.സുരേഷ് ബാബു 'മാതൃഭൂമി' കണ്ണൂര്‍ യൂണിറ്റ് ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചത് മുപ്പത്തിമൂന്നര വര്‍ഷത്തെ സേവനത്തിനുശേഷമാണ്. പ്രശസ്ത സിനിമയെഴുത്തുകാരനുമാണ്.
കലിക്കറ്റ് സര്‍വകലാശാലാ മലയാളം വിഭാഗത്തില്‍നിന്ന് ബിരുദാനന്തരബിരുദമെടുത്തശേഷം 1979ല്‍ 'മാതൃഭൂമി'യില്‍ സബ് എഡിറ്റര്‍ ട്രെയിനിയായി ചേര്‍ന്നു. 1982ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസും 88ല്‍ തിരുവനന്തപുരത്തു നടന്ന ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവവും 'മാതൃഭൂമി'ക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
1999ല്‍ മികച്ച ഓംപേജ് ലേ ഔട്ടിനുള്ള തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സ്വദേശാഭിമാനി അവാര്‍ഡിനര്‍ഹനായി. മാതൃഭൂമി തിരുവനന്തപുരം യൂണിറ്റില്‍ ചീഫ് സബ് എഡിറ്ററായും കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍ യൂണിറ്റുകളില്‍ ന്യൂസ് എഡിറ്ററായും കോഴിക്കോട് സെന്‍ട്രല്‍ ഡസ്കില്‍ ഡെപ്യൂട്ടി എഡിറ്ററായും ജോലിചെയ്തിട്ടുണ്ട്. കോഴിക്കോട് എലത്തൂര്‍ സ്വദേശിയാണ്.
സമകാലിക ലോകസിനിമയെ അവലോകനം ചെയ്യുന്ന 'ലോങ് ഷോട്ട്സ്' എന്ന പംക്തി എട്ടുവര്‍ഷമായി കൈകാര്യം ചെയ്യുന്നു. 'കാഴ്ചയുടെ ഭൂപടം' എന്ന സിനിമാഗ്രന്ഥം രചിച്ചിട്ടുണ്ട്.
ഭാര്യ: പി.ടി.ഉഷാബായി. മക്കള്‍: എസ്.മനുഘോഷ് (എന്‍ജിനീയര്‍, അബുദാബി), എസ്.ഗായത്രി (എം.സി.ജെ. വിദ്യാര്‍ഥിനി, കാലിക്കറ്റ് സര്‍വകലാശാല).
ടി.സുരേഷ് ബാബു