K L Mohana Varma
1936 ജൂലൈ 8ന് ചേര്‍ത്തലയില്‍ ജനനം. പിതാവ് ഗാന്ധിയന്‍ ചിന്തകനും ഗ്രന്ഥരചയിതാവും പ്രസിദ്ധ ജ്യോതിശ്ശാസ്ത്ര അദ്ധ്യാപകനും ആയിരന്നു അഡ്വക്കേറ്റ് എം ആര്‍ കേരളവര്‍മ്മ. മാതാവ് ചേര്‍ത്തല വാരനാട്ട്് പടിഞ്ഞാറെ കാട്ടുങ്കല്‍ കോവിലകത്ത് ലക്ഷ്മിക്കുട്ടിയമ്മ.
തിരുവനന്തപുരത്തും ആലപ്പുഴയിലും കോളേജ് വിദ്യാഭ്യാസം. അക്കൗണ്ട്‌സില്‍ ബിരുദം. മാനേജ്‌മെന്റിലും മറ്റു പല വിഷയങ്ങളിലും ഡിപ്ലോമകളും ട്രെയിനിംഗും.
കേന്ദ്ര ഗവണ്മെന്റ് സര്‍വീസില്‍ നിന്നും വോളന്ററി റിട്ടയര്‍മെന്റ് 1979 ല്‍.
രണ്ടു വര്‍ഷം പൈകോ പബഌക്കേഷസില്‍ നോവല്‍ ടു ഡെ, സൈഫണ്‍ (ഇംഗ്ലീഷ്) ഇവയുടെ മുഖ്യപത്രാധിപര്‍, പൂമ്പാറ്റ, അമര്‍ ചിത്രകഥാ മാസികകളുടെ പത്രാധിപര്‍. രണ്ടു വര്‍ഷം കേരളസാഹിത്യ അക്കാദമിയില്‍ സെക്രട്ടറിയായി മലയാളം ലിറ്റററി സര്‍വെ (ഇംഗ്ലീഷ്) , സാഹിത്യ ചക്രവാളം, സാഹിത്യലോകം ഇവയുടെ മുഖ്യ പത്രാധിപര്‍. വീക്ഷണം ദിനപ്പത്രം 2004 ല്‍ പുന: പ്രസിദ്ധീകരണം തുടങ്ങിയ 2005 സെപ്തംബര്‍ 14 മുതല്‍ 2010 ഡിസംബര്‍ 31 വരെ അതിന്റെ മുഖ്യ പത്രാധിപര്‍.
പതിനഞ്ചു വര്‍ഷമായി മലയാളത്തിലെ പ്രസിദ്ധ ഓണ്‍ ലൈന്‍ മാസിക പുഴ. കോമിന്റെ മുഖ്യ പത്രാധിപര്‍. പല സാമ്പത്തിക സാമൂഹ്യ സാഹിത്യ മേഖലയിലെയും പ്രസിദ്ധീകരണങ്ങളുടെയും മുഖ്യ പത്രാധിപര്‍, ചീഫ് അഡൈ്വസര്‍.
ഇംഗ്ലീഷില്‍ രണ്ടു ഡോക്കുമെന്ററികളും മലയാളത്തില്‍ ഒരു കുട്ടികളുടെ സിനിമയും നാലു പരസ്യ ചിത്രങ്ങളും എടുത്തിട്ടുണ്ട്. 68 പുസ്തകങ്ങള്‍ (നോവല്‍, കഥാസമാഹാരം, ലേഖനസമാഹരം യാത്രാ വിവരണം, ഹാസ്യം) മലയാളത്തിലും, രണ്ടു നോവലുകള്‍ ഇംഗ്ലീഷിലും. ഇവയില്‍ പല രചനകളും വിവിധ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.
നോവലിനും ഹാസ്യസാഹിത്യത്തിനുമുള്ള രണ്ട് അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ 15ലേറെ അവാര്‍ഡുകള്‍. കേരള ഹിസ്റ്ററി അസോസിയേഷന്‍, കേരള സാഹിത്യമണ്ഡലം ഇവയുടെ പ്രസിഡന്റ്, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നടത്തുന്ന നവജീവന്‍ സ്‌ക്കൂളിന്റെ ട്രസ്റ്റ് ചെയര്‍മാന്‍.
സമൂഹത്തിലെ പല മേഖലകളിലും പുതിയ വഴികള്‍ കൊണ്ടുവരുന്നു. 2015 ലെ രണ്ട് ഉദാഹരണങ്ങള്‍. ഒന്ന്, എറണാകുളത്തെ അന്യസംസംസ്ഥാനത്തൊഴിലാളികളെ വിദ്യാരംഭദിനത്തില്‍ എഴുത്തിനിരുത്തിന്റെ ഭാഗമാക്കി. രണ്ട്, പ്രശസ്തരല്ലാത്ത എഴുത്തുകാര്‍ക്കു വേണ്ടി മാര്‍ക്കറ്റിംഗ സെല്‍ഫി എന്ന പദ്ധതി പ്രായോഗികമാക്കി.
അമേരിക്കന്‍ യൂണിവഴ്‌സിറ്റികളിലുള്‍പ്പെടെ നിരവധി വേദികളില്‍ പ്രാസംഗികന്‍. പല ദിനപ്പത്രങ്ങളിലും മാസികകളിലും സ്ഥിരം കോളങ്ങള്‍ എഴുതുന്നു.
മലയാളത്തില്‍ 65 പുസ്തകങ്ങള്‍. ഇംഗഌഷില്‍ 2 നോവലുകള്‍. അനവധി ക്യതികള്‍ മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഓഹരി, ക്രിക്കറ്റ് ഈ നോവലുകള്‍ ജ്ഞാനപീഠപ്രകാശന്‍ ഹിന്ദിയിലും ക്രിക്കറ്റ് അമേരിക്കയില്‍ നിന്ന് ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തില്‍ സമൂഹത്തിലെ സാധാരണക്കാരനെ നേരിട്ടു ബാധിക്കു പല വിഷയങ്ങളെ പശ്ച്ചാത്തലമാക്കി നോവലുകള്‍ മെനയുന്ന രീതി കൊണ്ടു വന്നു. സാമ്പത്തികം, സ്‌പോര്‍ട്്‌സ്, സിനിമ, ബിസിനസ് സംരംഭം, നിയമം തുടങ്ങിയ മേഖലകള്‍. അവയില്‍ ഓഹരി, നീതി, ക്രിക്കറ്റ്, സിനിമ സിനിമ, തുടങ്ങിയവ വളരെയേറെ ശ്രദ്ധിക്കപ്പെട്ടൂ. ഉത്തരേന്ത്യയിലെയും മദ്ധ്യേന്ത്യയിലെയും ഉള്‍നാടന്‍ ഗ്രാമങ്ങളുമായി അടുത്ത ബന്ധം ഇപ്പോഴും പുലര്‍ത്തുന്നു. ഗാന്ധിയന്‍ സാമ്പത്തികശാസ്ത്രം ആധുനിക സാങ്കേതിക പുരോഗതിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തമാകുന്നു എന്ന ആശയത്തില്‍ സ്വയം പഠനം നടത്തുന്നു. കായികവിനോദങ്ങളും ചരിത്രവുമാണ് ഇഷ്ടപ്പെട്ട വിഷയങ്ങള്‍.
1994 മുതല്‍ എഴുത്തിന് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു. 2011 മുതല്‍ വായനയും ഓണ്‍ലൈനാക്കി. കടലാസ് ഉപയോഗിക്കാറില്ല.
ഭാര്യ പൂഞ്ഞാര്‍ കൊട്ടാരത്തില്‍ രാധാ വര്‍മ്മ. ഒരു മകന്‍, മകള്‍, നാലു പേരക്കുട്ടികള്‍.
വിലാസം. 1 ഡി, ലോട്ടസ് അപ്പാര്‍ട്ടമെന്റ്‌സ്, ദര്‍ബാര്‍ ഹാള്‍ റോഡ്, കൊച്ചി 682016