You are here:

Kandathil Varugheesmappila

1881 ല്‍ കൊച്ചിയില്‍ ഒരു പത്രം തുടങ്ങിയപ്പോള്‍ അതിന്റെ പത്രാധിപരാകാന്‍ കോട്ടയത്തുനിന്ന് വഞ്ചിയില്‍ വന്നുകൊണ്ടിരുന്ന ഇരുപത്തിമൂന്നുകാരനാണ് കണ്ടത്തില്‍ വറുഗീസ് മാപ്പിള. അദ്ദേഹത്തെ കേരളത്തിലെ ആധുനിക പത്രപ്രവര്‍ത്തനത്തിന്റെ പിതാവായി കണക്കാക്കുവര്‍ ധാരാളമുണ്ട്.

ഗുജറാത്ത് വ്യാവസായി ദേവ്ജി ഭീംജി തുടങ്ങിയതായിരുന്നു കേരളമിത്രം എന്ന ആ പത്രം. അദ്ഭുതങ്ങളുടെ പരമ്പരയായിരുന്നു കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ 46 വര്‍ഷംമാത്രം നീണ്ട ജീവിതം. ക്രിസ്ത്യാനികള്‍ക്കു സംസ്‌കൃതപഠനം നിഷിദ്ധമായിരുന്ന കാലത്ത് അതുപഠിച്ചു വര്‍ഗീസ് മാപ്പിള. സുറിയാനി ക്രിസ്ത്യാനിക്ക് ഇംഗ്ലീഷും അനുവദനീയമായിരുന്നില്ല. അതും പഠിച്ചു അദ്ദേഹം. നിര്‍ബന്ധത്തിനുവഴങ്ങി ആദ്യം സര്‍ക്കാര്‍ ഉദ്യോഗം സ്വീകരിച്ചില്ലെങ്കിലും പിീട് അതുപേക്ഷിച്ച് പത്രലോകത്ത് നിലയുറപ്പിക്കുകയായിരുു.

മലയാളത്തിലെ ആദ്യത്തെ യഥാര്‍ത്ഥ ദിനപത്രം വര്‍ഗീസ് മാപ്പിള പത്രാധിപത്യം വഹിച്ച കേരളമിത്രം ആണ് എ അഭിപ്രായമാണ് മാധ്യമചരിത്രകാര്‍ക്കിടയില്‍ ഉള്ളത്. കുറച്ചുകാലമേ അദ്ദേഹം അവിടെ തുടര്‍ുള്ളൂ. നാട്ടില്‍ തിരിച്ചെത്തിയാണ് ആദ്യമായി ഒരു ജോയന്റ് സ്‌റ്റോക്ക് കമ്പനി ഉണ്ടാക്കിയതും അതിന്റെ ഉടമസ്ഥതയില്‍ മലയാള മനോരമ ആരംഭിച്ചതും.

 മലയാളഭാഷയെയും സാഹിത്യത്തെയും മാധ്യമത്തെയും വളര്‍ത്തുതിനുവേണ്ടി ദീര്‍ഘവീക്ഷണത്തോടെ വറുഗീസ് മാപ്പിള സ്വീകരിച്ച നടപടികള്‍ എണ്ണമറ്റതാണ്. അദ്ദേഹത്തിന്റെ ശിക്ഷണത്തിലും സഹായത്താലും പ്രോത്സാഹനത്താലും വളര്‍ന്നുവന്ന എഴുത്തുകാരും കുറച്ചൊന്നുമല്ല. ആധുനിക മലയാളഭാഷയിലേക്കുള്ള പരിവര്‍ത്തനത്തില്‍ അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്.

മതപരമായ സങ്കുചിതത്ത്വങ്ങള്‍ ലവലേശമില്ലാതെ അധഃകൃതജാതിക്കാര്‍ക്കുവേണ്ടി ഏറെ ശബ്ദമുയര്‍ത്തിയിട്ടുണ്ട് അദ്ദേഹം. സാമൂഹ്യപരിഷ്‌കരണത്തിനും നവോത്ഥാനത്തിനും നല്‍കിയ പിന്തുണ ഏറെ പ്രയോജനപ്രദമാവുകയും ചെയ്തു.

വറുഗീസ് മാപ്പിള തിരുവല്ലയില്‍ നിരണത്തു കറുത്തനല്ലൂര്‍ ഈപ്പച്ചന്റെയും അയിരൂര്‍ ചെറുകര കുടുംബത്തിലെ സാറാമ്മയുടെയും മകനായി 1858ല്‍ ജനിച്ചു. 1904 ജുലായി നാലിന് അന്തരിച്ചു.

Previous:
Next: