You are here:

Jose Panachipuram

ജോസ് പനച്ചിപ്പുറം 
സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമാണ് ജോസ് പനച്ചിപ്പുറം.  കോട്ടയം ജില്ലയിലെ വാഴൂര്‍ ആണ് സ്വദേശം. ഇംഗ്ലീഷില്‍ എം.എ നേടിയ ശേഷം കേന്ദ്രസര്‍ക്കാറിന്റെ അക്കൗണ്ടന്റ ജനറല്‍ ഓഫീസില്‍ ഓഡിറ്ററായി അല്പകാലം ജോലി ചെയ്ത ശേഷം മലയാള മനോരമയില്‍ ചേര്‍ന്നു. ഇപ്പോള്‍ അസോസിയേറ്റ് എഡിറ്റര്‍.

മൂന്നര പതിറ്റാണ്ടായി മനോരമ ദിനപത്രത്തില്‍ ബുധനാഴ്ച തോറും തരംഗങ്ങള്‍ എന്ന കോളം പനച്ചി എന്ന പേരില്‍ എഴുതിവരുന്നു. രണ്ട് പതിറ്റാണ്ടായി ഭാഷാപോഷിണിയില്‍ സ്‌നേഹപൂര്‍വം പനച്ചി എന്ന സാഹിത്യനര്‍മപംക്തിയും എഴുതുന്നു. ഈ ലേഖനങ്ങളുടെ സമാഹാരമായ സ്‌നേഹപൂര്‍വം പനച്ചി ക്ക് 2003 ല്‍ മികച്ച  ഹാസ്യസാഹിത്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ന്യൂസ് പേപ്പര്‍ ഡിസൈന്‍ സംബന്ധിച്ച പത്രകല്പന എന്ന കൃതി 2008ല്‍ പ്രസിദ്ധപ്പെടുത്തി. പത്രസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പത്രപ്രവര്‍ത്തക പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.  കേരള പ്രസ് അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നിട്ടുണ്ട്.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ ചെറുകഥകള്‍ എഴുതിവരുന്നു. ആദ്യസമാഹാരം 1977 ല്‍ പുറത്തിറങ്ങി. ഇതിനകം ഏഴ് ചെറുകഥാ സമാഹരങ്ങളും ഒരു നോവലെറ്റും എട്ട് നോവലുകള്‍ രചിച്ചിട്ടുണ്ട്. ഇതില്‍ കണ്ണാടിയിലെ മഴ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.  
ഗ്രേസിക്കുട്ടിയാണ് ഭാര്യ. ആശയും അശോകും മക്കള്‍.