You are here:

A P Nambiar

പ്രഗത്ഭനായ പത്രപ്രവര്‍ത്തകന്‍ മാത്രമല്ല, പ്രമുഖനായ സ്വാതന്ത്ര്യസമരഭടനും പേരെടുത്ത അധ്യാപകനും നിയമസഭാസാമാജികനും ആയിരുന്നു എ.പി.നമ്പ്യാര്‍ എന്നറിയപ്പെട്ട, ആര്യങ്കുളങ്ങര പുഷ്പകത്ത് നാരായണന്‍ നമ്പീശന്‍ മകന്‍ പരമേശ്വരന്‍ നമ്പ്യാര്‍( ജനനം 25- 6 -1914 മരണം 25- 3 -1979)

തൃശ്ശൂര്‍ അടുത്ത് ഒല്ലൂര്‍ എടക്കുനിന്നയില്‍ താമസിച്ചിരുന്ന നമ്പ്യാര്‍ ഹിന്ദി വിദ്വാന്‍ പരീക്ഷ പാസ്സായി ആദ്യം സ്വീകരിച്ചത് അധ്യാപകജോലിയാണ്. തുടര്‍ന്നു രാഷ്ട്രീയത്തിലേക്കും പത്രപ്രവര്‍ത്തനത്തിലേക്കും കടന്നു. ആദ്യം കോണ്‍ഗ്രസ് അനുഭാവി ആയിരുന്നുവെങ്കിലും പിന്നീട് സോഷ്യലിസ്റ്റ് പ്രവര്‍ത്തകനായി. തിരുകൊച്ചി നിയമസഭയില്‍ ഒല്ലൂരില്‍ നിന്ന്് ഒരു ഇടക്കാലതിരഞ്ഞെടുപ്പില്‍ ജയിച്ചത് പ്രമുഖനായ വി.ആര്‍.കൃഷ്ണന്‍ എഴുത്തച്ഛനെ തോല്പിച്ചാണ്. ആറു മാസമേ സഭാംഗത്വം ഉണ്ടായുള്ളൂ. 

എക്‌സ്പ്രസ് പത്രാധിപസമിതി അംഗമായിരുന്നു അക്കാലത്ത്. പത്രപ്രവര്‍ത്തനരംഗത്തു സജീവമായി. 1961 വരെ എക്‌സ്പ്രസ്സിലും പിന്നെ മാതൃഭൂമിയിലും പ്രവര്‍ത്തിച്ചു. അസി.എഡിറ്ററായാണ് വിരമിച്ചത്. എക്‌സ്പ്രസ്സില്‍ ആയിരുന്നപ്പോള്‍ ആക്ഷേപഹാസ്യരീതിയില്‍ എഴുതിയിരുന്ന മിന്നല്‍പ്പിണരുകള്‍ എന്ന പംക്തിക്ക് ഏറെ വായനക്കാരുണ്ടായിരുന്നു. 1958-59 കാലത്തു കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റായിരുന്നു.  

നെല്ലവായ പൂച്ചന പുഷ്പകത്ത് തങ്കമണി ബ്രാഹ്മണി അമ്മയാണ് ഭാര്യ. നാലു മക്കളുണ്ട്്.

 

Previous:
Next: