ചെറുപ്പുളശ്ശേരിക്കടുത്ത് കാറല്‍മണ്ണ സ്വദേശിയായ എ.എസ്. നായര്‍ ചിത്രരചനയില്‍ തനതായ ശൈലി കണ്ടെത്തിയ പ്രതിഭയായിരുന്നു. കെ.സി.എസ്. പണിക്കരുടെ ശിഷ്യനായിരുന്ന എ.എസ്. ജയകേരളം വാരികയിലൂടെയായിരുന്നു തുടക്കം. പിന്നീട് പതിറ്റാണ്ടുകള്‍ മാതൃഭൂമിക്കുവേണ്ടി ചിത്രങ്ങള്‍ വരച്ചു. ചിത്രകലക്കു പുറമെ നാടകങ്ങളും എ.എസിന് വഴങ്ങുതായിരുന്നു. രചനയിലും സംവിധാനത്തിലും നൂതന രീതികള്‍ കണ്ടെത്തിയ അദ്ദേഹം പത്രപ്രവര്‍ത്തകരുമായി പുലര്‍ത്തിയ ഉറ്റബന്ധം ഒരു കാലഘട്ടത്തിന്റെ തിളങ്ങുന്ന അദ്ധ്യായമായി. അക്ഷരങ്ങളേയും ചിത്രങ്ങളേയും സ്‌നേഹിക്കുവരുടെ കൂട്ടായ്മക്ക് അദ്ദേഹം ശക്തിചൈതന്യം നല്‍കി. കാലിക്കട്ട് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തു. കോഴിക്കോട്ടെ സാമൂഹ്യ - സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്ന എ.എസ്. പത്രപ്രവര്‍ത്തക ...
You are here: