അരനുറ്റാണ്ടോളം പത്രപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു ജോയ് ശാസ്താംപടിക്കല്‍. ഇതില്‍ നാല് പതിറ്റാണ്ടിലേറെ മലയാള മനോരമയിലാണ് പ്രവര്‍ത്തിച്ചത്.
1938 ഒക്‌റ്റോബര്‍ അഞ്ചിന് തൃശ്ശൂരിലെ മണ്ണുത്തിയിലാണ് ജനിച്ചത്. ജെയിംസ് ജോയ്. ആദ്യ കാലത്ത് വിദ്യാര്‍ത്ഥിരംഗത്തും രാഷ് ട്രീയത്തിലും സജീവമായിരുന്നു. കെ.എസ്.പി.നേതാവും 1967 ല്‍ മന്ത്രിയുമായ മത്തായി മാഞ്ഞൂരാന്റെ കേരള പ്രകാശം പത്രത്തില്‍ വാര്‍ത്തകളെഴുതിയാണ് തൊഴില്‍രംഗത്തേക്ക് കടക്കുന്നത്. പിന്നീട് തൃശ്ശൂരില്‍ ടെലഗ്രാഫ് പത്രം തുടങ്ങിയപ്പോള്‍ അതിന്റെ സഹപത്രാധിപരായി. ഫാ. ജോസഫ് വടക്കന്റെ പത്രാധിപത്യത്തിലുള്ള 'തൊഴിലാളി'യിലും കുറെക്കാലം സഹപത്രാധിപരായിരുന്നു. ഇക്കാലത്ത് സിനിമാ നിരൂപണ രംഗത്തും ശ്രദ്ധ ചെലുത്തി. കൂടാതെ കഥകളും കവിതകളും പ്രസിദ്ധപ്പെടുത്തി. കോഴിക്കോട്ട് 'മലയാള മനോരമ യൂണിറ്റ് 1966 ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്നതിനു മാസങ്ങള്‍ മുന്‍പ് കോഴിക്കോട് ന്യൂസ് ബ്യൂറോയില്‍ കെ.ആര്‍. ചുമ്മാറിന്റെ സഹായിയായി പ്രവര്‍ത്തനം തുടങ്ങി. പിന്നീട് യൂണിറ്റ് ആരംഭിച്ചപ്പോള്‍ കുറെക്കാലം ന്യൂസ് ഡസ്‌കിലായിരുന്നു. ......