You are here:

media voice

ചെന്നൈ: മാധ്യമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് മധ്യവര്‍ത്തി സമൂഹത്തിന്റ താത്പര്യങ്ങളാണെന്നും അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്നവര്‍ മാറിപ്പോകുന്നുവെന്നും ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം ചെയര്‍മാന്‍ ശശികുമാര്‍ അഭിപ്രയപ്പെട്ടു. കേരള പ്രസ്അക്കാദമിയും കെ.യു.ഡബ്ല്യു.ജെ. ചെന്നൈ ഘടകവും ചേര്‍ന്ന് നടത്തിയ ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ''മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് അതിന്റെ മൂലധനവും ആസ്തിയും. മാധ്യമങ്ങള്‍ സംഘടിപ്പിക്കുന്ന അഭിപ്രായവോട്ടെടുപ്പുകളെല്ലാം സുതാര്യവും കൃത്യതയും നിറഞ്ഞതല്ല. ഗ്രാമീണ ജനവിഭാഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന വാര്‍ത്തകള്‍ കുറഞ്ഞുവരികയാണ്'' അദ്ദേഹംപറഞ്ഞു. 'ഹൂസ് വോയ്‌സ് ഈസ് മീഡിയ' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.......