You are here:

v.karunakaran nambiar

കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലത്തെ വലിയ വീട്ടില്‍ നാരായണന്‍ നമ്പ്യാരുടെയും കല്യാണിക്കുട്ടിയമ്മയുടെയും പുത്രനായി 1924-ലാണ് ജനനം.  മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദംനേടി.  അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.  വിദ്യാര്‍ത്ഥി ജീവിതകാലത്തുതന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു.  ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കുചേര്‍ന്ന് ജയിലിലായി.  വിദ്യാര്‍ത്ഥി ഫെഡറേഷനിലും പിന്നീട് വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലും സക്രിയമായി.  മലബാറിലെ മുന്‍നിര വിദ്യാര്‍ത്ഥി നേതാവായി മാറിയ നമ്പ്യാര്‍ തുടര്‍ന്ന് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി.  സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ  മുഖപത്രമായ 'സ്വതന്ത്രഭാരത'ത്തിന്റെ മുഖ്യപത്രാധിപരായതോടെ സുദീര്‍ഘമായ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു.തുടര്‍ന്ന് 'സ്വതന്ത്ര' എന്ന പത്രത്തില്‍ ചേര്‍ന്നു.   ബി.ജി. വര്‍ഗീസിന്റെ കൂടെ 'പ്രവാഹം'  വാരികയില്‍ .....