Ubyaithulla K
തലശ്ശേരിയില്‍ ഒ.അബ്ദുല്ലക്കുഞ്ഞി കെ.കുഞ്ഞിമ്മാ ദമ്പതികളുടെ മകനായ കെ.ഉബൈദുല്ല സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം കോഴിക്കോട് ചന്ദ്രികയില്‍ സബ് എഡിറ്ററായി. ദിനപത്രത്തിന് പുറമെ വാരാന്തപ്പതിപ്പിന്റെയും വിശേഷാല്‍ പ്രതികളുടേയും ചാര്‍ജ് വഹിച്ചു. വിദേശകഥകള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യുന്നതും പുതിയപംക്തികള്‍ കൈകാര്യം ചെയ്യുന്നതും ചന്ദ്രിക ആഴ്ചപ്പതിപ്പിന് മികവേറി
1967-ല്‍ മലയാളമനോരമ കോഴിക്കോട് എഡിഷനില്‍ എഡിറ്ററായതോടെ പ്രധാനമായും വിദേശരാജ്യലേഖനങ്ങളുടേയും പംക്തികളുടേയും ചാര്‍ജ് വഹിച്ചു. മനോരമ വാരികയില്‍ ക്വിസ്പംക്തിയും സ്പോര്‍ട്സും സിനിമയും കൈകാര്യം ചെയ്തു. അന്താരാഷ്ട്ര പ്രശ്നങ്ങളെകുറിച്ച് വിജ്ഞാന പ്രദങ്ങളായ നിരവധി റേഡിയോ പ്രഭാഷണങ്ങളും നടത്തി. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എന്ന നിലയില്‍ യൂണിയന് പ്രവര്‍ത്തനങ്ങളും നടത്തി.
'നമ്മുടെ അയല്‍രാജ്യങ്ങള്‍', 'ഗള്‍ഫ് രാജ്യങ്ങള്‍' എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. 1967-ല്‍ ചന്ദ്രികയില്‍ ന്യൂസ് എഡിറ്ററായിരിക്കെ മനോരമയിലെത്തിയ ഉബൈദ് 1974-ല്‍ ചീഫ് സബ് എഡിറ്ററാവുകയും റിട്ടയര്ചെയ്തശേഷവും കോട്ടയം എഡിഷനില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
സുല്‍ഫിക്കര്‍ അലി ബൂേട്ടായുടെ 'ഞാന്‍ വധിക്കപ്പെട്ടത്' എന്ന ഗ്രന്ഥവും മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1978-ല്‍ ശ്രീലങ്കയിലും 1981-ല്‍ മാലിദ്വീപിലും വിവിധ ഗള്‍ഫ് നാടുകളിലും പര്യടനം നടത്തി. 1984-ല്‍ രാഷ്ട്രപതി സെയില്‍സിംഗിന്റെ ടീം അംഗമായി ചെക്കോസ്ലാവാക്യയിലും ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.
സൂബൈദയാണ് ഭാര്യ. രേഷ്മ, ആശിഖ് മക്കളാണ്.