Velloor Krishnankutty
ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായും കേരളധ്വനി, ഈനാട്, ദീപിക പത്രങ്ങളുടെ പത്രാധിപസമിതിയംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള വേളൂര്‍ കൃഷ്ണന്‍കുട്ടി പക്ഷേ കേരളത്തിലുടനീളം അറിയപ്പെടുത് മികച്ച ഹാസ്യസാഹിത്യകാരനായാണ്. (ജനനം:1933. മരണം: ഓഗസ്റ്റ് 22, 2003)
നൂറ്റിനാല്പതിലേറെ ഹാസ്യകൃതികള്‍ രചിച്ചിട്ടുള്ള വേളൂര്‍ കൃഷ്ണന്‍കുട്ടി കോട്ടയത്തിനടുത്ത് വേളൂരില്‍ നടുവിലേക്കര വീട്ടിലാണ് ജനിച്ചത്. പിതാവ് എന്‍.എന്‍.കുഞ്ഞുണ്ണി, മാതാവ് പാര്‍വതിയമ്മ.
നൂറ്റിനാല്പത് ഹാസ്യകൃതികള്‍ എന്നത് ഒരുപക്ഷേ, ലോകറെക്കോഡ് ആയിരിക്കാം. വേല മനസ്സിലിരിക്കട്ടെ എന്ന കൃതിക്ക് 1974 ല്‍ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. ഇ.വി.കൃഷ്ണപിള്ള മെമ്മോറിയല്‍ അവാര്ഡ്്, ഇ.വി.കൃഷ്ണപിള്ള ജന്മശതാബ്ദി പുരസ്കാരം, കെ.കരുണാകരന് സപ്തതി സ്മാരക അവാര്‍ഡ ്എന്നിവയും ലഭിച്ചിട്ടുണ്ട്.
കൊച്ചി യൂണിവേഴ്സിറ്റി സെനറ്റ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി എിവയില്‍ അംഗമായിരുിട്ടുണ്ട്.
മാസപ്പടി മാതുപ്പിള്ള, പഞ്ചവടിപ്പാലം, അമ്പിളി അമ്മാവന് എന്നീ കഥകള്‍ സിനിമയായി. ജര്‍മനി, അമേരിക്ക, അബുദാബി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
ഭാര്യ ശാന്തമ്മ, മക്കള്‍ ബീനാവിനോദിനി, വിനോദ്, കലാവിനോദിനി