You are here:

Thekkinkad Joseph

പ്രമുഖ പത്രപ്രവര്‍ത്തകനും സാഹിത്യകാരനും ജേണലിസം അധ്യാപകനുമായ തേക്കിന്‍കാട് ജോസഫ് 1943 ജനവരി 31ന് കുറുവിലങ്ങാട് പകലോമറ്റം ആലപ്പാട്ടുകോട്ടയില്‍ തേക്കിന്‍കാട്ടു വീട്ടിലാണ് ജനിച്ചത്. അച്ഛന്‍: തേക്കിന്‍കാട്ടില്‍ ദേവസ്യ സെബാസ്റ്റ്യന്‍. അമ്മ: അമ്മ സെബാസ്റ്റ്യന്‍ 

കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്‌കൂള്‍, പാലാ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം.എ. ബിരുദധാരി. 1969ല്‍ ദീപിക പത്രാധിപസമിതി അംഗമായി. 1979 ഏപ്രിലില്‍ പി.ഭാസ്‌കരന്റെ കീഴില്‍ സഹപത്രാധിപരായി. 1986-ല്‍ കുട്ടികളുടെ ദീപികയുടെയും 1990 ല്‍ ചില്‍ഡ്രന്‍സ്് ഡൈജസ്റ്റിന്റെയും എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജായി ചുമതലയേറ്റു. 1977 മുതല്‍ 23 വര്‍ഷം ദീപിക വാര്‍ഷികപതിപ്പിന്റെ ചുതമലയും നിര്‍വഹിച്ചു. 2000 ഫിബ്രുവരിയില്‍ വിരമിച്ചു. 17 വര്‍ഷമായി കോട്ടയം പ്രസ് ക്ലബ്ബ് ജേണലിസം ആന്റ് വിഷ്വല്‍ കമ്യൂണിക്കേഷന്‍ കോഴ്‌സ് ഡയറക്റ്ററാണ്. 
രചിച്ച നോവലുകള്‍: എത്രയെത്ര സന്ധ്യകള്‍, ആത്മാവിലൊളിച്ചവര്‍, ഇഴയുന്ന ദു:ഖങ്ങള്‍. ഹൃദയം ഒരു കാതം അകലെ, മഴമേഖങ്ങള്‍ വെയില്‍നാളങ്ങള്‍, സ്‌നേഹിച്ചു തീരാത്ത സ്ത്രീ, ഗ്രീഷ്മത്തിന്റെ വേരുകള്‍, പേരില്ലാ പക്ഷികള്‍.
ചെറുകഥാസമാഹാരങ്ങള്‍: അജ്ഞാതരുടെ പാപഭാരം, എനിക്കെന്റെ താവളം, ഗ്രീഷ്മത്തിന്റെ വേരുകള്‍, പേരില്ലാ പക്ഷികള്‍ ആലീസും അത്ഭുതലോകവും വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. അര ഡസന്‍ ബാലസാഹിത്യകൃതികളും ജോസഫിന്റേതായുണ്ട്. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ബാലസാഹിത്യ അവാര്‍ഡുകള്‍, കെ.സി.ബി.സി അവാര്‍ഡ്്, നാഷനല്‍ ക്രിസ്ത്യന്‍ ബുക് അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്. 

കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, പ്രസ് അഡൈ്വസറി കൗസില്‍ അംഗം, കേന്ദ്ര ഫിലും സെന്‍സര്‍ ബോര്‍ഡ് എന്നിവകളില്‍ അംഗമായിരുന്നിട്ടുണ്ട്. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറിയില്‍ നാലുതവണ അംഗമായി. 
യു.എസ്.എ, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലാണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്്. 
ഭാര്യ: ഏലാമ്മ ജോസഫ്- ഹൈസ്‌കൂള്‍ അധ്യാപികയിയ വിരമിച്ചു.
മകള്‍: ഡോ.പ്രിയജോസഫ്-കുറവിലങ്ങാട്, കുറവിലങ്ങാട് ദേവമാതാ കോളേജില്‍ പ്രൊഫസറാണ്. മരുമകന്‍: ഡോ.ജോ പ്രസാദ് മാത്യു ( ചങ്ങനാശ്ശേരി എസ്.ബി. കേളേജ് പ്രൊഫസര്‍).