Damodaran.P.
പി.ദാമോദരന്‍
മൂന്നര പതിറ്റാണ്ടിലേറെക്കാലം തുടര്‍ച്ചയായി റിപ്പോര്‍ട്ടിംഗ് രംഗത്ത് പ്രവര്‍ത്തിച്ചു. മലയാളമനോരമ കോഴിക്കോട് ന്യൂസ് ബ്യൂറോ ചീഫായിരുന്നു. ഇപ്പോള്‍ കോഴിക്കോട് യൂണിറ്റില്‍ അസി.എഡിറ്റര്‍. ശ്രദ്ധേയമായ ഒട്ടനവധി അന്വേഷണാത്മക, വികസനോന്മുഖ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മാര്‍ക്ക് തട്ടിപ്പിനെക്കുറിച്ച് 'വില്‍ക്കാനുണ്ട്് ബിരുദങ്ങള്‍' എന്ന ലേഖന പരമ്പര ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക പുരസ്‌കാരം, റോട്ടറി ക്ലബിന്റെ കെ.പി.കേശവമേനോന്‍ അവാര്‍ഡ്, ജൂനിയര്‍ ചേംബര്‍ അവാര്‍ഡ്, സത്യസന്ധവും ധീരവുമായ പത്രപ്രവര്‍ത്തനത്തിനുള്ള ഇ.മൊയ്തുമൗലവി ഫൗïേഷന്‍ അവാര്‍ഡ്, സമഗ്രസംഭാവനക്കുള്ള ബി.വി.അബ്ദുല്ല കോയ ഫൗണ്ടേഷന്‍ അവാര്‍ഡ്, ദുബായ് മുഹമ്മദ് അബ്ദുറഹിമാന്‍ കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്, സി.പി.ശ്രീധരന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, ലയണ്‍സ് ക്ലബ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടണ്ട്്്. പ്രസിദ്ധീകരിച്ച കൃതികള്‍ - ഫ്‌ളാഷ്ബാക്ക് , മധുരം സ്മരണകളില്‍, വീടുകള്‍ക്കപ്പുറം.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായും കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്്.
കണ്ണൂര്‍ ജില്ലയിലെ കരിയാട് സ്വദേശി. ഭാര്യ - ഓമന (ബി.എസ്.എന്‍.എല്‍ അക്കൗണ്ട്‌സ് ഓഫീസര്‍, കോഴിക്കോട്) മക്കള്‍ - അഭിലാഷ് ദാമോദരന്‍, ജിതേഷ് ദാമോദരന്‍ (ഇരുവരും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍). കോഴിക്കോട് - (673 005) ഈസറ്റ് ഹില്ലിലെ ലിപി ഹൗസില്‍ (മിനി ബൈപാസ്, ഈസ്റ്റ്ഹില്‍, വെസ്റ്റ്ഹില്‍ പോസ്റ്റ് ഫോണ്‍ - 0495 2383131) താമസിക്കുന്നു.