You are here:

ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ജര്‍മ്മനിയിലേക്ക് തിരിച്ചുപോകുമ്പോള്‍ കൊണ്ടുപോയ പുസ്തകങ്ങളുടെ ഡിജിറ്റല്‍ ഫോര്‍മാറ്റ് വിക്കിപീഡിയ വഴി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

   മലയാളത്തിലെ ആയിരം പഴഞ്ചൊല്ലുകള്‍ എന്ന പുസ്തകത്തിന്റെ ഡിജിറ്റല്‍ ഫോര്‍മാറ്റ് വിക്കിപീഡിയ പ്രവര്‍ത്തകര്‍ക്ക് കൈമാറിക്കൊണ്ട് ഡോ. സ്‌കറിയ സക്കറിയ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.

   കേരള പ്രസ് അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജര്‍മ്മനിയിലെ ട്യൂബര്‍ങെന്‍ സര്‍വകലാശാല അക്കാദമിക് കൗസലര്‍ ഹൈക്കേ മോസര്‍ ഡിജിറ്റൈസേഷന്‍ പദ്ധതി വിശദീകരിച്ചു. പ്രസ് അക്കാദമി സെക്രട്ടറി വി ആര്‍ അജിത് കുമാര്‍, അജയ് ബാലചന്ദ്രന്‍, വിശ്വപ്രഭ, മനോജ്, കണ്ണന്‍ ഷമുഖം, അനില്‍കുമാര്‍, അശോകന്‍ ഞാറക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Detailed news in link

http://www.mathrubhumi.com/technology/others/hermann-gundert-digital-malayalam-shiju-alex-kerala-press-accademy-gundert-legacy-malayalam-wikipedia-391142/