You are here:

K.P.Vijayan

മുന്‍ തലമുറയിലെ പത്രപ്രവര്‍ത്തകരില്‍ മുന്‍ നിരക്കാരനായിരുന്നു അന്തരിച്ച കെ.പി.വിജയന്‍.  ലളിതമായ രാഷ്ട്രീയ അവലോകനങ്ങളും ചടുലമായ സാമൂഹ്യ വിമര്‍ശനങ്ങളും കൊണ്ട് ദീപ്തമായിരുന്നു അദ്ദേഹത്തിന്റെ ശൈലി. 1933 ജൂ ഒന്നിന് കണ്ണൂര്‍ പാട്യത്തെ കതിരൂര്‍ കോ'യംപൊയിലിലാണ് കറുത്തക്കോട്ട് പുത്തലത്ത് വിജയന്റെ ജനനം.  അച്ഛന്‍ കറുത്തക്കോട്ട'് കണ്ണന്‍.  അമ്മ പുത്തലത്ത് ചിരുത. 1948-ല്‍ കതിരൂര്‍ ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1953-ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടി.  1954-ല്‍ നാഗ്പൂരിലെ ഹിസ്ലോപ് കോളേജില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ. 1952-ല്‍ 'നേതാവിന്റെ തല' എന്ന ആദ്യകഥ പേരുവയ്ക്കാതെ 'കാഥികനി'ല്‍ പ്രസിദ്ധീകരിച്ചു.  1955-ല്‍ 'ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂ' ഇംഗ്ലീഷടക്കമുള്ള ഭാഷകളില്‍ 17 രാജ്യങ്ങളിലായി നടത്തിയ ലോക ചെറുകഥാ  മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയത് കെ.പി.വിജയന്റെ 'ചെകുത്താന്റെ മക്കള്‍' എന്ന കഥയാണ്.  ഒന്നാം സമ്മാനം നേടിയത് എം.ടി.വാസുദേവന്‍ നായരുടെ 'വളര്‍ത്തുമൃഗങ്ങളും' 1955-ല്‍ തന്നെ മാതൃഭൂമി കോഴിക്കോട് എഡിഷനില്‍ റിപ്പോര്‍ട്ടറായി ജോലിയില്‍ പ്രവേശിച്ചു.  മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെയും വാരാന്ത്യത്തിന്റെയും അമരക്കാരനായിരുന്നു. 1972-ല്‍ ലണ്ടനിലെ തോംസ ഫൗണ്ടേഷനില്‍ ജേര്‍ണലിസത്തില്‍ പരിശീലനം നേടിയ കെ.പി.വി. പത്രപ്രവര്‍ത്തന രംഗത്ത് പിന്‍തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ചിട്ടുണ്ട്.
ചെറുകഥാകൃത്ത്, സാഹിത്യവിമര്‍ശകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളിലും കെ.പി.വിജയന്റെ സംഭാവനകള്‍ എടുത്തുപറയേണ്ടതുണ്ട്.  പത്രങ്ങള്‍ വിചിത്രങ്ങള്‍, ഗദ്യശില്‍പി, മാര്‍ക്‌സിസത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും, മലയാള ഗദ്യനായകന്മാര്‍, ദളിത് സമരങ്ങള്‍ ഇന്നലെ ഇന്ന് നാളെ, അംബേദ്ക്കറുടെ കൂടെ, പൊരുതി വളര്‍ന്ന എഴുത്തുകാരികള്‍, ചെറിയ മനുഷ്യനും വലിയ ലോകവും, ബ്രാഹ്മിന്‍ കമ്മ്യൂണിസവും മറ്റ് പഠനങ്ങളും, മുതലാളിത്തത്തിന്റെ രണ്ടാമൂഴം, പടിഞ്ഞാറന്‍ മുഖഛായകള്‍, നാളേയും നന്നാവാത്ത നമ്മള്‍, അസ്വസ്ഥരായ പ്രതിഭാശാലികള്‍ തുടങ്ങി 16ഓളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണദ്ദേഹം.  പത്രങ്ങള്‍ വിചിത്രങ്ങള്‍ക്ക് വിലാസിനി പുരസ്‌കാരവും ഗദ്യശില്‍പിക്ക്  കേരള സാഹിത്യ അക്കാദമിയുടെ സി.ബി.കുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
മാതൃഭൂമിയുടെ മുഖപ്രസംഗം എഴുത്തുകാരനായിരുന്ന വിജയന്‍ 1992-ല്‍ ഡെപ്യൂട്ടി എഡിറ്ററായി.  പിന്നീട് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. എറണാകുളം പ്രസ് ക്ലബ് പ്രസിഡണ്ടായിരുന്നു.  കുറച്ചുകാലം ഭാരതീയ വിദ്യാഭവനില്‍ ജേര്‍ണലിസം അദ്ധ്യാപകനായിരുന്നു.
ഭാര്യ :  പ്രഭ
മക്കള്‍ : ഡോ.ശരത്ത് (മസ്‌ക്കറ്റ്), സന്ധ്യ
മരുമക്കള്‍:  സപ്ന, ഷാജി മഠത്തില്‍
2013 ആഗസ്റ്റ് 6-ന് കൊച്ചിയില്‍ അന്തരിച്ചു.