Mohandas Radhakrishnan
കെ. മോഹന്‍ദാസ് രാധാകൃഷ്ണന്‍
1952 മുതല്‍ 40 വര്‍ഷം മാതൃഭൂമിയില്‍ പത്ര പ്രവര്‍ത്തകനും 2002 മുതല്‍ മാതൃഭൂമി ഡയറക്റ്ററുമായിരുന്നു കെ.മോഹന്‍ദാസ് രാധാകൃഷ്ണന്‍. സ്വാതന്ത്ര്യസമര സേനാനിയും മാതൃഭൂമി സ്ഥാപക മാനേജിങ് ഡയറക്ടറുമായ കെ. മാധവന്‍ നായരുടെയും കല്യാണി അമ്മയുടെയും മകനാണ്.
1932 ഫിബ്രവരി 14ന് മഞ്ചേരിയില്‍ ജനിച്ച മോഹന്‍ദാസ് രാധാകൃഷ്ണന്‍ പാലക്കാട് ഗവ. വിക്ടോറിയാ കോളേജിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മദ്യനിരോധന പ്രവര്‍ത്തനങ്ങളില്‍ സക്രിയമായി പങ്കെടുത്തു. മദ്യവര്‍ജന സമിതിയുടെ സംസ്ഥാന ഭാരവാഹിത്വം വഹിച്ചു.
അദ്ദേഹം 1957ലാണ് മാതൃഭൂമിയില്‍ ി ചേര്‍ന്നത്. 1992ല്‍ തിരുവനന്തപുരത്ത് നിന്ന് ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു. തുടര്‍ന്ന്, മാതൃഭൂമിയുടെ മലപ്പുറം എഡിഷന്‍ പബ്ലിക് റിലേഷന്‍സ് മാനേജരായിരുന്നു.
ഇദ്ദേഹത്തിന്റെ മൂന്ന് പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇന്ന് ഇന്നലത്തേതിലും ഭേദം, മണലും മനുഷ്യനും, പബ്ലിക് റിലേഷന്‍സ് എന്നിവയാണ് പുസ്തകങ്ങള്‍. 2011 ലെ കേളപ്പജി സ്മാരക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ഭാര്യ: ഗവ. ഗണപത് ഗേള്‍സ് റിട്ട. പ്രധാനാധ്യാപിക രമാദേവി. മക്കള്‍: ബിന്ദു (ദുബായ്), സിന്ധു (അക്കൗണ്ട്‌സ് ഓഫീസര്‍, മാതൃഭൂമി).
81 ാം വയസ്സില്‍ 2013 ഫിബ്രുവരി 22ന് കോഴിക്കോട് തിരുവണ്ണൂരിലെ വസതിയില്‍ അന്തരിച്ചു.