N.C.Menon
എന്‍.സി.മേനോന്‍
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ചീഫ് എഡിറ്ററും യൂണിറ്റി മീഡിയാ അവാര്‍ഡ് ജേതാവുമായിരുന്നു നമ്പലാട്ട് ചന്ദ്രശേഖരമേനോന്‍ (എന്‍.സി. മേനോന്‍). പട്ടാമ്പി നമ്പലാട്ട് രാവുണ്ണിനായരുടെയും മാധവിക്കുട്ടിയമ്മയുടെയും മകനായി 1934 ആഗസ്ത് 20ന് ഗുരുവായൂരിലാണ് ചന്ദ്രശേഖരമേനോന്‍ ജനിച്ചത്. ഊട്ടി മുനിസിപ്പല്‍ ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുനെല്‍വേലി സെന്റ് സേവ്യഴ്‌സ് കോളേജില്‍ ഉപരിപഠനം നടത്തി. തുടര്‍ന്ന്, വാഷിങ്ടണിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നതപഠനവും നടത്തി.
ആദ്യകാലത്ത് കൊല്‍ക്കത്തയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ദ് സ്‌റ്റേറ്റ്‌സ്മാന്‍' പത്രത്തിന്റെ ലേഖകനായിരുന്നു. ബംഗ്ലാദേശ്‌യുദ്ധം, പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തിലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ മേനോനെ ശ്രദ്ധേയനാക്കി. ഇറാഖ് യുദ്ധത്തെ അടിസ്ഥാനമാക്കി 'മദര്‍ ഓഫ് ബാറ്റില്‍സ്‌സദ്ദാംസ് ഫോളി' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. സിഖ് തീവ്രവാദത്തിനെതിരെ മാധ്യമങ്ങളിലൂടെ ശക്തമായ നിലപാടെടുത്തിരുന്നു. ഈ നിലയില്‍ ഏറെ ഭീഷണികള്‍ നേരിടേണ്ടിവന്നു. ജോലിയില്‍ നിന്ന് വിരമിച്ചശേഷം പാലക്കാട് ചന്ദ്രനഗര്‍ സഹ്യാദ്രി കോളനിയിലായിരുന്നു താമസം. 81 ാം വയസ്സില്‍
2013 ഡിസംബര്‍ 29ന് 81ാം വയസ്സില്‍ അന്തരിച്ചു.