Warrier K U
ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകനായിരുന്നു കെ.ഉണ്ണികൃഷ്ണ വാര്യര്‍ എന്ന കെ.യു.വാര്യര്‍. 1952 മുതല്‍ പത്രപ്രവര്‍ത്തന രംഗത്ത് സജീവം. കോഴിക്കോട്് ദേശാഭിമാനി ലേഖകനായാണ് തുടക്കം. തിരുവനന്തപുരത്തും ദല്‍ഹിയിലും ഇന്ത്യ പ്രസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടറായി. 1962 മുതല്‍ ദല്‍ഹിയില്‍ ന്യൂ ഏജ്, മെയിന്‍സ്ട്രീം എന്നിവയിലും പാര്‍ട്ട്ടൈമറായി ശങ്കേഴ്സ് വീക്കിലിയിലും പ്രവര്‍ത്തിച്ചു. 1964വരെ ദേശാഭിമാനിയുടേയും 1974വരെ ജനയുഗത്തിന്റെയും ലേഖകനായി.1974-ല്‍ ഇന്ത്യ പ്രസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടറായ വാര്യര്‍ 1985വരെ തുടര്‍ന്നു. 1985-ല്‍ അഫ്ഗാനിസ്ഥാനിലേക്ക് യാത്രയായ വാര്യര്‍ കാബൂള്‍ ടൈംസിന്റെ പത്രാധിപസമിതി അംഗമായി. അന്ന് കാബൂളിലെ ഒരേയൊരു ഇംഗ്ലീഷ് പത്രമായിരുന്നു കാബൂള്‍ ടൈംസ്. 1988-ല്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി. നവയുഗത്തിന്റെയും ലോകമാര്‍ക്സിസ്റ്റ് റിവ്യൂവിന്റെയും പത്രാധിപരായി. 2001-ല്‍ വിരമിച്ചെങ്കിലും 2010 നവംബര്‍വരെ തിരുവനന്തപുരത്ത് തുടര്‍ന്നു. 2009-ല്‍ പി.ആര് നമ്പ്യാര്‍ അവാര്‍ഡ് നേടി.പാലക്കാട് ജില്ലയിലെ തൃത്താല മേഴത്തൂരില്‍ എം.അച്യുതവാര്യരുടേയും കെ.കു'ിവാരസ്യാരുടേയും മകനായി 1928 ഒക്ടോബര്‍ 15-നാണ് ജനനം. തൃത്താല സംസ്കൃതം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്കൂള്‍ - കോളേജ് വിദ്യാഭ്യാസം കോഴിക്കോ'് സാമൂതിരിയില്‍.
ന്യൂദല്‍ഹിയില്‍ പ്രസ് അസോസിയേഷന്, ഡി.യു.ജെ, കെ.യു.ഡബ്ല്യൂ.ജെ, കേരള പത്രപ്രവര്‍ത്തക പെന്‍ഷനേഴ്സ് അസോസിയേഷന് എന്നിവയില്‍ അംഗമാണ്.
ഭാര്യ: അമ്മു വാര്യര്‍, മക്കള്‍ : സന്തോഷ്, സതീശ്.
പാലക്കാട് ജില്ലയിലെ തൃക്കടേരി, കണ്ണനൂര്‍ പുത്തന്മഠത്തില് വിശ്രമജീവിതത്തിലാണിപ്പോള്‍.